തകര്‍ച്ചയെ അതിജീവിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിനെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് കാത്തത് മോമിനുള്‍ ഹഖ്, ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ സഖ്യമാണ്

തകര്‍ച്ചയെ അതിജീവിച്ച് ബംഗ്ലാദേശ്
തകര്‍ച്ചയെ അതിജീവിച്ച് ബംഗ്ലാദേശ്

കാന്‍പുര്‍: കാന്‍പുര്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെന്ന നിലയില്‍. 29 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് കാത്തത് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മോമിനുള്‍ ഹഖ്, ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ സഖ്യമാണ്.

ടീമുകള്‍ ഉച്ചഭക്ഷണത്തിനു പിരിഞ്ഞതിനു പിന്നാലെ ഗ്രൗണ്ടില്‍ മഴയും എത്തി. ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ ,ഷദ്മാന്‍ ഇസ്ലാം എന്നിവരാണ് പുറത്തായത്. ആകാശ് ദീപാണ് ഇരുവരെയും പുറത്താക്കിയത്.

ALSO READ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗൗതം ഗംഭീറിന് പകരക്കാരൻ വന്നു

നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കാന്‍പുരിലെ കാലാവസ്ഥ മുതലെടുക്കാമെന്ന് കരുതിയാണ് ടോസ് നേടിയിട്ടും രോഹിത് ബൗളിങ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെങ്കിലും ക്ഷമയോടെ പിടിച്ചുനിന്ന മോമിനുളും ഷാന്റോയും ബംഗ്ലാദേശിനെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ കാത്തു. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.

Top