CMDRF

മോനേ ജാഡ… ആവേശം തീര്‍ത്ത് ആവേശത്തിലെ ഗാനം റിലീസായി

മോനേ ജാഡ… ആവേശം തീര്‍ത്ത് ആവേശത്തിലെ ഗാനം റിലീസായി
മോനേ ജാഡ… ആവേശം തീര്‍ത്ത് ആവേശത്തിലെ ഗാനം റിലീസായി

ജിത്തു മാധവന്‍- ഫഹദ് ഫാസില്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങിയ ആവേശത്തിലെ ജാഡ എന്ന ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആവേശത്തിലെ എല്ലാ പാട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. സുഷിന്‍ ശ്യാം കംപോസ് ചെയ്ത ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാര്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ഏപ്രില്‍ 11 ന് റിലീസ് ചെയ്ത ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയതായാണ് അനലിസ്റ്റുകള്‍ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെര്‍ഫോമന്‍സാണ് ചിത്രത്തിലേത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

Top