ഇനി എക്‌സിലും മോണിറ്റൈസേഷൻ; സിനിമകളും സീരീസുകളും പോസ്റ്റ് ചെയ്ത് പണമുണ്ടാക്കാം

ഇനി എക്‌സിലും മോണിറ്റൈസേഷൻ; സിനിമകളും സീരീസുകളും പോസ്റ്റ് ചെയ്ത് പണമുണ്ടാക്കാം
ഇനി എക്‌സിലും മോണിറ്റൈസേഷൻ; സിനിമകളും സീരീസുകളും പോസ്റ്റ് ചെയ്ത് പണമുണ്ടാക്കാം

വാഷിങ്ടണ്‍: എക്സിലും മോണിറ്റൈസേഷന് തുടക്കം കുറിക്കുകയാണെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എക്‌സില്‍ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്ത് പണമുണ്ടാക്കാമെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. പോഡ്കാസ്റ്റുകള്‍ പോസ്റ്റ് ചെയ്തും മോണിറ്റൈസേഷന്‍ നേടാമെന്ന് മസ്‌ക് പറഞ്ഞു.

സഹോദരി ടോസ മസ്‌കിന്റെ ചോദ്യത്തോടായിരുന്നു ഇലോണ്‍ മസ്‌കിന്റെ പ്രതികരണം. സ്ട്രീമിങ് സര്‍വീസായ പാഷന്‍ഫ്‌ലിക്‌സിന്റെ ഉടമയാണ് ടോസ മസ്‌ക്. സിനിമകള്‍ പൂര്‍ണമായും എക്‌സില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന സംവിധാനത്തിനാവും തുടക്കം കുറിക്കുകയെന്നും മസ്‌ക് അറിയിച്ചു. എ.ഐ ഓഡിയന്‍സ് സംവിധാനവും വൈകാതെ എക്‌സിലെത്തും. പരസ്യങ്ങള്‍ ഒരു പ്രത്യേക വിഭാഗം ആളുകളിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ എത്തിക്കുന്ന സംവിധാനമാണ് എ.ഐ ഓഡിയന്‍സ്.

Top