CMDRF

ബാങ്കിലെ സ്വർണമെടുക്കാൻ പണം വേണം; ജ്വല്ലറിക്കാരനിൽ നിന്നും തട്ടിയത് 1,85,000 രൂപ

ബാങ്കിലെ സ്വർണമെടുക്കാൻ പണം വേണം; ജ്വല്ലറിക്കാരനിൽ നിന്നും  തട്ടിയത് 1,85,000 രൂപ
ബാങ്കിലെ സ്വർണമെടുക്കാൻ പണം വേണം; ജ്വല്ലറിക്കാരനിൽ നിന്നും  തട്ടിയത് 1,85,000 രൂപ

മലപ്പുറം: വളാഞ്ചേരിയിൽ പ്രമുഖ ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് യുവാവ് പണവുമായി കടന്നു. തട്ടിയത് 1,85,000 രൂപയാണ്. അതേസമയം എടയൂർ സ്വദേശി ജംഷാദിനെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ജംഷാദ് ആദ്യം എത്തിയത് വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയിലേക്കാണ്. ബാങ്കിൽ തന്റെ സ്വർണ്ണം പണയം വച്ചിട്ടുണ്ടെന്നും ഇതെടുക്കാൻ പണം തരണമെന്നും പറഞ്ഞ് ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചു. അതേസമയം ഇതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരൻ പണവുമായി കൂടെ പോയി. എന്നാൽ ബാങ്കിൽ എത്തിയ ഉടൻ ജംഷീർ കൂടെ ചെന്ന ജ്വല്ലറി ജീവനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

അതേസമയം പോക്കറ്റിൽ നിന്ന് പണമെടുത്തപ്പോഴേക്കും ഉടൻ തന്നെ ജംഷാദ് തൻറെ മുഖത്തടിച്ചെന്ന് ജ്വല്ലറി ജീവനക്കാരൻ മുഫാസ് പറഞ്ഞു. മതിൽ ചാടിയോടിയപ്പോൾ താൻ പിന്നാലെ ചെന്നു. എന്നാൽ അവിടെ ഒരു സ്കൂട്ടി ജംഷാദിനെ കാത്ത് നിൽപ്പുണ്ടായിരുന്നുവെന്നും അയാൾ അതിൽ കയറിപ്പോയെന്നും മുഫാസ് വിശദീകരിച്ചു.

നിലവിൽ 1,85,000 രൂപയാണ് ജംഷാദ് ജീവനക്കാരനെ കബളിപ്പിച്ച് തട്ടിയെടുത്തത്. പണവുമായി കടന്ന് കളഞ്ഞ ജംഷാദിനെ കണ്ടെത്താൻ വളാഞ്ചേരി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Top