വീടുകളില്‍ ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം അലങ്കാര സസ്യമായ മണി പ്ലാന്റ് വളർത്തുന്ന പലർക്കുമുണ്ട്. ശാസ്ത്രീയമായ അടിത്തറകള്‍ പറയാനില്ലെങ്കിലും വീടിനുള്ളിൽ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കിൽ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്നാണ് ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിലും പറയുന്നത്. സ്ഥാനം തെറ്റിയാൽ ഫലം വിപരീതമാകും എന്നും പറയുന്നുണ്ട്. എന്നാൽ മണി പ്ലാന്റ് വീട്ടിനുള്ളില്‍ കൊണ്ട് സ്ഥാപിച്ചത് കൊണ്ട് സമ്പത്ത് കുമിഞ്ഞു കൂടുമെന്ന ധാരണ ശരിയല്ല.
വാസ്തുവില്‍ മണി പ്ലാന്റിന്റെ സംരക്ഷണം പ്രധാനമാണ് താനും. വീടിനുള്ളിൽ തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാന്‍ ഇത് ഉത്തമമാണ്. അതുപോലെ, വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണി പ്ലാന്റ് നടരുതെന്നും വാസ്തു വിദഗ്ധര്‍ പറയുന്നു. നെഗറ്റീവ് എനര്‍ജിയുള്ള വശമാണ് ഇത്.
Also Read: പെരുംജീരക ചായ കുടിക്കാം, ഹെൽത്തിയായിരിക്കാം
ശ്രദ്ധയോടെ വേണം മണി പ്ലാന്റ് പരിപാലിക്കാന്‍. സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായതിനാല്‍ ജനലിന് സമീപത്ത് മണി പ്ലാന്റ് വളര്‍ത്തുന്നതാണ് നല്ലത്. ചട്ടിയില്‍ അല്ലാതെ അലങ്കാരകുപ്പികളില്‍ വെള്ളം നിറച്ചും ചിലര്‍ മണി പ്ലാന്റ് വയ്ക്കാറുണ്ട്. ജോലിസ്ഥലങ്ങളിലും മണി പ്ലാന്റ് പരിപാലിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. മണി പ്ലാന്റ് ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍, വാസ്തു ശാസ്ത്രമനുസരിച്ച് ഇത് നിര്‍ഭാഗ്യവും ഉണ്ടാക്കും. മണിപ്ലാന്റ് ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം.
ഇത് നെഗറ്റീവ് ഊര്‍ജത്തെയാണ് കാണിക്കുന്നത്. വീട്ടിലെ സമ്പത്ത് ശോഷിച്ചു പോകുന്നതിന്റെ മുന്നറിയിപ്പായാണ് പലരും മണി പ്ലാന്റ് ഉണങ്ങി പോകുന്നതിനെ കാണുന്നത്. അത് പോലെ സൂര്യപ്രകാശം നേരിട്ട് സസ്യത്തില്‍ പതിക്കാന്‍ പാടില്ലെന്നുള്ളതാണ് ശാസ്ത്രം. കലത്തില്‍ അല്ലെങ്കില്‍ ചില്ല് കുപ്പിയില്‍ വളര്‍ത്തുന്നതാണ് സാധാരണ രീതി.
Also Read: ഈ ചായ ഒന്ന് പരീക്ഷിച്ച് നോക്കൂ
ചുവന്ന നിറമുള്ള വസ്തുക്കളൊന്നും അടുക്കളയില്‍ സൂക്ഷിക്കരുതെന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്ന പോലെ മണി പ്ലാന്റും ചുവന്ന പ്രതലത്തില്‍ സൂക്ഷിക്കരുത്. ചുവന്ന പ്രതലത്തില്‍ മണി പ്ലാന്റ് സ്ഥാപിക്കുന്നത്, സമ്പത്ത് നഷ്ടപ്പെടുന്നതിന് കാരണമാകും. മണി പ്ലാന്റ് പച്ച പാത്രത്തിലോ നീല നിറത്തിലുള്ള കുപ്പിയിലോ സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതല്‍ സമ്പത്ത് ആകര്‍ഷിക്കാന്‍ കഴിയും. മണി പ്ലാന്റ് വാങ്ങുമ്പോള്‍ അതിന്റെ ഇലകള്‍ ഹൃദയത്തിന്റെ ആകൃതിയിലാണെന്ന് ഉറപ്പാക്കുക. ഇത് സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കുകയും ആരോഗ്യകരമായ ബന്ധങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു.
അരേഷ്യയ കുടുംബത്തിൽ ഉൾപ്പെട്ട വള്ളിച്ചെടിയാണ് മണിപ്ലാന്‍റ്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ വലിച്ചെടുക്കുകയും വിഷാംശമുള്ള ഘടകങ്ങളെ ഇല്ലാതാക്കുകയും ഓക്‌സിജന്‍ ധാരാളം പുറത്തു വിടുകയും ചെയ്യുന്നു. ഇതിലൂടെ ശുദ്ധവായു ലഭിക്കുകയും ചെയ്യുന്നു.ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലും മണി പ്ലാന്‍റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.