CMDRF

ടി20 ക്രിക്കറ്റിൽ മങ്ങലേറ്റ് മംഗോളിയ!

സിംഗിപ്പൂരിന് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ഐല്‍ ഓഫ് മാന്‍ കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നിനെതിരായ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായിരുന്നു.

ടി20 ക്രിക്കറ്റിൽ മങ്ങലേറ്റ് മംഗോളിയ!
ടി20 ക്രിക്കറ്റിൽ മങ്ങലേറ്റ് മംഗോളിയ!

ബാംഗി: ഇത്തവണ മംഗോളിയ പുറത്തായത് ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറിലാണ്, ഈ മോശം റെക്കോര്‍ഡ് ഐല്‍ ഓഫ് മാന്‍ ടീമുമായി പങ്കിടുകയാണ് മംഗോളിയ. എന്നാൽ ടി20 ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതയില്‍ സിംഗപ്പൂരിനെതിരായ മത്സരത്തില്‍ കേവലം 10 റണ്‍സിന് മംഗോളിയ ടീമിലെ എല്ലാവരും പുറത്താവുകയായിരുന്നു.

Also Read: ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ ഡി 164ന് പുറത്ത്

ആകെ 10 ഓവര്‍ മാത്രമാണ് ടീം ബാറ്റ് ചെയ്തത്. മറുപടി ബാറ്റിംഗില്‍ അഞ്ചാം പന്തില്‍ തന്നെ സിംഗപൂര്‍ വിജയിക്കുകയും ചെയ്തു. അതേസമയം സിംഗിപ്പൂരിന് ഒരു വിക്കറ്റ് നഷ്ടമായിരുന്നു. ഐല്‍ ഓഫ് മാന്‍ കഴിഞ്ഞ വര്‍ഷം സ്‌പെയ്‌നിനെതിരായ മത്സരത്തില്‍ 10 റണ്‍സിന് പുറത്തായിരുന്നു.

ടി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ നാല് സ്‌കോറുകളില്‍ മൂന്നും മംഗോളിയയുടേത്

A historic low! Singapore thrashed Mongolia by 10 runs

ഹര്‍ഷ ഭരദ്വാജ് സിംഗപ്പൂരിന് വേണ്ടി ആറ് വിക്കറ്റെടുത്തു. നാല് ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് ഭരദ്വാജ് വിട്ടുകൊടുതത്ത്. ആദ്യ ഓവറില്‍ തന്നെ 17കാരന് രണ്ട് വിക്കറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. അതേസമയം മംഗോളിയന്‍ നിരയില്‍ അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ നാല് സ്‌കോറുകളില്‍ മൂന്നും മംഗോളിയയുടെ അക്കൗണ്ടിലാണ്. രണ്ട് റണ്‍സ് വീതമെടുത്ത ഗാണ്ടംബെരേല്‍ ഗാന്‍ബോള്‍ഡ്, സോജാഖ്‌ളാന്‍ എന്നിവരാണ് മംഗോളിയയുടെ ടോപ് സ്‌കോറര്‍മാര്‍. എന്നാൽ കളിയുടെ പവര്‍ പ്ലേയില്‍ മാത്രം അഞ്ച് റണ്‍സിന് ഏഴ് വിക്കറ്റ് അവര്‍ക്ക് നഷ്ടമായിരുന്നു.

Also Read: ദുലീപ് ട്രോഫി ക്രിക്കറ്റ് ; വിസ്മയിപ്പിക്കുന്ന ക്യാച്ചുമായി ധ്രുവ് ജുറേൽ

മറുപടി ബാറ്റിംഗില്‍ ആദ്യ പന്തില്‍ തന്നെ സിംഗപ്പൂരിന് ആദ്യ ഒരു വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗാണ് (0) മടങ്ങിയത്. വില്യം സിംപ്‌സണ്‍ (6), റൗള്‍ ശര്‍മ (7) പുറത്താവാതെ നിന്നു. അതേസമയം ഗ്രൂപ്പില്‍ നാല് മത്സരങ്ങളും പരാജയപ്പെട്ട മംഗോളിയ അവസാന സ്ഥാനത്താണ്. നാലില്‍ നാലും ജയിച്ച ഹോംഗ് കോംഗാണ് എട്ട് പോയിന്റുമായി ഒന്നാമത്. നാല് മത്സരങ്ങളില്‍ ഇത്രയും പോയിന്റുള്ള കുവൈറ്റ് രണ്ടാം സ്ഥാനത്ത്. ഹോംഗ് കോങ് ഒന്നാമതെത്തിയത് റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് . നിലവിൽ മലേഷ്യ മൂന്നാമതും സിംഗപ്പൂര്‍ നാലാം സ്ഥാനത്തുമാണ്.

Top