CMDRF

മങ്കിപോക്‌സ് വിഷയം; സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

മങ്കിപോക്‌സ് വിഷയം; സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
മങ്കിപോക്‌സ് വിഷയം; സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : മങ്കിപോക്‌സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നുണ്ട്. രോഗബാധ തടയാനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പി.സി.ആര്‍ പരിശോധനക്ക് അണുബാധ സ്ഥിരീകരിക്കാന്‍ കഴിയും. ലൈംഗിക ബന്ധമുള്‍പ്പെടെ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. മങ്കിപോക്‌സ് ലോകവ്യാപകമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ മങ്കിപോക്‌സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടന ജാഗ്രത നിര്‍ദേശവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്‌സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി സോപ്പും വെള്ളവുമുപയോഗിച്ച് കൈ വൃത്തിയായി കഴുകാനും രോഗലക്ഷണമുള്ള ആളുകളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നും ആരോഗ്യം മന്ത്രാലയം അഭ്യര്‍ഥിച്ചു. ദിവസങ്ങളായി ലോകത്തെ പല ഭാഗങ്ങളെ ആശങ്കയിലാഴ്ത്തി മങ്കിപോക്‌സ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. 20 ല്‍പരം രാജ്യങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Top