CMDRF

ബലാത്സംഗശ്രമത്തില്‍ നിന്ന് ആറു വയസ്സുകാരിയെ രക്ഷിച്ച് കുരങ്ങന്മാര്‍

വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു.

ബലാത്സംഗശ്രമത്തില്‍ നിന്ന് ആറു വയസ്സുകാരിയെ രക്ഷിച്ച് കുരങ്ങന്മാര്‍
ബലാത്സംഗശ്രമത്തില്‍ നിന്ന് ആറു വയസ്സുകാരിയെ രക്ഷിച്ച് കുരങ്ങന്മാര്‍

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാര്‍. ശനിയാഴ്ചയായിരുന്നു സംഭവം.ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാള്‍ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കുരങ്ങന്മാര്‍ ആക്രമിക്കുകയും ഇയാള്‍ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടുകയുമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഒരാള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ കൃത്യസമയത്ത് കുരങ്ങന്മാര്‍ അവിടെയെത്തി അയാളെ ഓടിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുമായി ഇയാള്‍ ആളൊഴിഞ്ഞ വഴിയിലൂടെ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 74, 76, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top