കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ട് പെരുമ്പാവൂര്‍ പോക്‌സോ കോടതി. മോന്‍സണ്‍ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിലാണ് കോടതി വിധി പറഞ്ഞത്. മോന്‍സണ്‍ മാവുങ്കലിന്റെ മാനേജറായിരുന്ന ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
മോന്‍സണ്‍ മാവുങ്കലിനെതിരെ പ്രേരണകുറ്റമാണ് ചുമത്തിയിരുന്നത്. മോന്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്‌സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നല്‍കിയത്.