CMDRF

കേരളത്തിൽ കാലവർഷം മെയ് 31 മുതൽ; അന്തമാനിൽ 19ന്

കേരളത്തിൽ കാലവർഷം മെയ് 31 മുതൽ; അന്തമാനിൽ 19ന്
കേരളത്തിൽ കാലവർഷം മെയ് 31 മുതൽ; അന്തമാനിൽ 19ന്

തിരുവനന്തപുരം: മെയ് 31 മുതൽ കേരളത്തിൽ കാലവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതില്‍ നാലു ദിവസം വരെ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും അന്തമാനിൽ 19ന് കാലവർഷം ആരംഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ എത്തുന്ന കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15 ഓടെ രാജ്യത്താകെ വ്യാപിക്കും. തെക്കുപടിഞ്ഞാറന്‍ കാലവർഷം അഥവാ എടവപ്പാതിയെന്ന് അറിയപ്പെടുന്ന കേരളത്തിലെ കാലവർഷത്തിൻ്റെ വരവ് അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്.

സാധാരണഗതിയില്‍ സംസ്ഥാനത്ത് കാലവർഷം എത്തുന്നത് ജൂണ്‍ ഒന്നിനും അന്തമാനിൽ 22നുമാണ്. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് കാലവർഷം കേരളത്തിലെത്തിയത്.

അതേസമയം, കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മേയ്‌ 19ന് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. അതിനാൽ, മെയ്‌ 17, 18, 19 തീയതികളിൽ തിരുവനന്തപുരം ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്‌.

Top