തിരുവനന്തപുരം: രാജ്യത്ത് കാലവര്‍ഷം സാധാരണയേക്കാള്‍ കടുക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവര്‍ഷം കനക്കും. ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.
വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേര്‍ന്നേക്കുമെന്നാണ് വിവരം. രാജ്യമൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 2024 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴ സാധ്യതാ കണക്കാണിത്. അതേസമയം ഉത്തരേന്ത്യയില്‍ 92 മുതല്‍ 108 ശതമാനം വരെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പക്ഷെ, മഴ 94 ശതമാനത്തിന് താഴെയായി കുറയും.