ആൺകുട്ടികൾക്ക് പ്രതിമാസ സഹായം; പ്രഖ്യാപനവുമായി എംകെ സ്റ്റാലിൻ

ആൺകുട്ടികൾക്ക് പ്രതിമാസ സഹായം; പ്രഖ്യാപനവുമായി എംകെ സ്റ്റാലിൻ
ആൺകുട്ടികൾക്ക് പ്രതിമാസ സഹായം; പ്രഖ്യാപനവുമായി എംകെ സ്റ്റാലിൻ

സർക്കാർ സ്കൂളുകളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് 1000 രൂപ പ്രതിമാസ സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നേരത്തെ പെൺകുട്ടികൾക്കായി ‘പുതുമൈ പെൺ’ എന്ന പേരിൽ ഇതുപോലെ പെൺകുട്ടികൾക്കായി ഒരു പദ്ധതി നേരത്തെ ഉണ്ടായിരുന്നു. പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രതിമാസം 1000 രൂപ ലഭിക്കും.

ഈ പരുപാടി ആൺകുട്ടികളിലേക്കും കൊണ്ടുവരാനാണ് സ്റ്റാലിൻ ‘തമിഴ് പുദൽവൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.ഇതിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ന്നതവിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തമിഴ് പുദൽവൻ’, ‘പുതുമൈ പെൺ’ പദ്ധതികൾ ആവിഷ്‌കരിച്ച് ആരംഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2022 സെപ്റ്റംബർ 5-ന് ‘പുതുമൈ പെൻ’ പദ്ധതി ആരംഭിച്ചതുമുതൽ, 2022-2023ൽ 2.09 ലക്ഷത്തിലധികം പെൺകുട്ടികൾക്ക് പ്രയോജനം ലഭിച്ചു, 2024ൽ 64,231 പേർ കൂടി ഉൾപ്പെടുത്തി. ഇതുവരെ, ‘പുതുമൈ പെൺ പദ്ധതി’ക്കായി സംസ്ഥാന സർക്കാർ 371.77 കോടി രൂപ ചെലവഴിച്ചു, 2024-2025 സാമ്പത്തിക വർഷത്തിൽ 370 കോടി രൂപ അനുവദിച്ചു. ഈ വർഷം ആദ്യം തമിഴ് മീഡിയം സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും പദ്ധതി വിപുലീകരിച്ചു.

Top