CMDRF

മാസപ്പടി വിവാദം; മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

മാസപ്പടി വിവാദം; മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്
മാസപ്പടി വിവാദം; മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. ഫെബ്രുവരി 29 നാണു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹര്‍ജി സമര്‍പ്പിച്ചത്.

രേഖകള്‍ ഉള്‍പ്പെടെ മാത്യു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ വിജിലന്‍സ് തയ്യാറായിരുന്നില്ല. കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്.

സേവനങ്ങളൊന്നും നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയതെന്നാണ് ഹര്‍ജിയിലെ ആരോപണം.

Top