ബാലുശ്ശേരി: സദാചാര ഗുണ്ടായിസം നടത്തിയ കേസിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ഇരുപതുകാരനും നേരെയാണ് സദാചാര ഗുണ്ടായിസം നടന്നത്. സ്കൂളിലെ മുന്‍ പി.ടി.എ പ്രസിഡന്‍റായ രതീഷ്, വിപിൻ ലാല്‍ കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് സ്കൂള്‍ വിട്ടതിന് ശേഷമാണ് സംഭവം. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കും ബന്ധുവിനും നേരയായിരുന്നു സദാചാര ഗുണ്ടായിസം. ഇവരെ ചോദ്യം ചെയ്ത് അസഭ്യം പറയുകയും പിന്നീട് ആണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയെയും ഉപദ്രവിച്ചതായി പരാതിയുണ്ട്.
Also Read: പി പി ദിവ്യ കസ്റ്റഡിയിൽ
ക്രൂരമായ മര്‍ദനമാണ് നടന്നതെന്ന് പെണ്‍കുട്ടി പൊലിസില്‍ മൊഴി നല്‍കി. ആയുധം കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ പൊലിസ് ചുമത്തിയിരിക്കുന്നത്.