ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ ഇടങ്ങളില്‍ സര്‍വേ നടത്തണം: ഹര്‍ജി തള്ളി വാരാണസി ജില്ലാകോടതി

അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആര്‍ക്കിയോളജി സര്‍വേ നടത്തണമെന്നായിരുന്നു ആവശ്യം.

ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ ഇടങ്ങളില്‍ സര്‍വേ നടത്തണം: ഹര്‍ജി തള്ളി വാരാണസി ജില്ലാകോടതി
ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ ഇടങ്ങളില്‍ സര്‍വേ നടത്തണം: ഹര്‍ജി തള്ളി വാരാണസി ജില്ലാകോടതി

ഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ ഇടങ്ങളില്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി തള്ളി വാരാണസി ജില്ലാകോടതി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആര്‍ക്കിയോളജി സര്‍വേ നടത്തണമെന്നായിരുന്നു ആവശ്യം. ഫാസ്റ്റ്ട്രാക്ക് കോടതി സിവില്‍ ജഡ്ജ് യുഗുള്‍ ശംഭുവാണ് ഹര്‍ജി തള്ളിയത്

Also Read: അന്‍വറിന്റെ ഡിഎംകെയില്‍ പൊട്ടിത്തെറി; പാലക്കാട് ജില്ലാ സെക്രട്ടറി പാര്‍ട്ടി വിട്ടു

അംഗശുദ്ധി വരുത്തുന്നയിടത്ത്, ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടത്തിനെ തുടര്‍ന്ന് ഈ ഭാഗം സുപ്രീംകോടതി സീല്‍ ചെയ്തിരിക്കുകയാണ്. ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഹര്‍ജിക്കാരന്‍ സോഹന്‍ ലാല്‍ ആര്യ. പള്ളിപ്പരിസരത്തു സ്വയംഭൂവായ ജ്യോതിര്‍ലിംഗം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നും മുഗള്‍ അധിനിവേശത്തില്‍ ഇതു തകര്‍ക്കപ്പെട്ടുവെന്നുമാണ് ഹിന്ദുത്വ വാദികളുടെ അവകാശവാദം.

Top