CMDRF

വിദേശത്തുള്ളത് 13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതല്‍ കാനഡയിൽ

വിദേശത്തുള്ളത് 13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതല്‍ കാനഡയിൽ
വിദേശത്തുള്ളത് 13 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍; കൂടുതല്‍ കാനഡയിൽ

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 2024-ല്‍ 13,35,878 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിദേശരാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്നത്. 2023-ല്‍ ഇത് 13,18,955 ആയിരുന്നു. അതിനും മുന്‍പ് 2022-ല്‍ 9,07,404 വിദ്യാര്‍ഥികളായിരുന്നു വിവിധ രാജ്യങ്ങളിലായി ഉപരിപഠനം നടത്തിയിരുന്നത്.

കണക്കുകള്‍ പ്രകാരം 2024-ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത് കാനഡയിലാണ്. 4,27,000 വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്. വിദേശത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കണക്ക് സര്‍ക്കാരിന്റെ കൈവശമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായാണ് മന്ത്രി രേഖകള്‍ സഭയില്‍ സമര്‍പ്പിച്ചത്.

ഉപരിപഠനത്തിനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ അമേരിക്കയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 3,37,630 വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. 8580 പേര്‍ ചൈനയിലും 900 പേര്‍ ഇസ്രയേലിലും എട്ടുപേര്‍ ഗ്രീസിലും 14 പേര്‍ പാകിസ്താനിലും 2510 പേര്‍ യുക്രൈനിലും പഠനം നടത്തുന്നതായും കേന്ദ്രത്തിന്റെ കണക്കുകളില്‍ പറയുന്നു.

Top