ലെബനനില്‍ പ്രതിദിനം 3 കുട്ടികള്‍ കൊല്ലപ്പെടുന്നു; യുഎന്‍

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം വര്‍ധിപ്പിച്ചതിനു ശേഷമാണ് ഇരുന്നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ടത്.

ലെബനനില്‍ പ്രതിദിനം 3 കുട്ടികള്‍ കൊല്ലപ്പെടുന്നു; യുഎന്‍
ലെബനനില്‍ പ്രതിദിനം 3 കുട്ടികള്‍ കൊല്ലപ്പെടുന്നു; യുഎന്‍

വാഷിങ്ടന്‍: ലെബനനില്‍ ഇരുന്നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം വര്‍ധിപ്പിച്ചതിനു ശേഷമാണ് ഇരുന്നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ടത്. അക്രമം തടയാന്‍ കഴിയുന്നവരില്‍ നിന്നുള്ള നിഷ്‌ക്രിയത്വമാണ് അവരുടെ മരണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫിന്റെ വക്താവ് ജയിംസ് എല്‍ഡര്‍ പറഞ്ഞു. ലെബനനില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ, ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read:യുക്രെയിന്‍ ദീര്‍ഘദൂര മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യ

”പലര്‍ക്കും പരുക്കേല്‍ക്കുകയും ആഘാതം ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ 1,100ലധികം കുട്ടികള്‍ക്ക് പരുക്കേറ്റു” ജയിംസ് എല്‍ഡര്‍ പറഞ്ഞു. ഗാസയിലെ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ മുതല്‍, ഇസ്രയേല്‍ ലെബനനില്‍ പ്രാഥമികമായി ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബോംബിങ് ക്യാംപയിനുകള്‍ നടത്തി, ഏറ്റുമുട്ടലുകള്‍ ആരംഭിച്ചതിനുശേഷം, ലെബനനില്‍ 3,510-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Top