കിന്‍ഷാസ : ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ക്വാ നദിയില്‍ ബോട്ട് മറിഞ്ഞ് അപകടത്തില്‍ 80ലധികം പേര്‍ മരിച്ചു. ബുധനാഴ്ചയാണ് അപകടം നടന്നത്. മുഷി പട്ടണത്തില്‍ നിന്ന് 70 കിലോമീറ്ററുകളോളം അകലെയായിരുന്നു അപകടം.
രാത്രിയിലെ യാത്രയാണ് സംഭവത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ബോട്ട് അനുവദനീയമായതിലധികം ആളുകളുമായാണ് സഞ്ചരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റ് ഫെലിക്‌സ് ഷിസെക്ഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഷിസെക്ഡി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.