ഇലക്ട്രിക്, ഹൈബ്രിഡ്, പെട്രോള്‍ വാഹനങ്ങളുടെ ഉപയോക്താക്കളുടെ തിരഞ്ഞെടുപ്പിലും വില്‍പ്പനയിലും ഇപ്പോള്‍ മുന്‍പന്തിയിലുള്ളത് ഡീസല്‍ എന്‍ജിന്‍ മോഡലുകളാണെന്ന് ഇന്ത്യയിലെ മുന്‍നിര ആഡംബര വാഹന കമ്പനിയായ മെഴ്സിഡീസ് ബെന്‍സ്, വില്‍പ്പന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മെഴ്‌സിഡീസ് മൊത്തവില്‍പ്പനയില്‍ പകുതിയില്‍ അധികവും ഡീസല്‍ എന്‍ജിന്‍ മോഡലുകളാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മെഴ്‌സിഡീസ് ബെന്‍സിന്റെ മൊത്തവില്‍പ്പനയുടെ 54 ശതമാനവും ഡീസല്‍ വാഹനങ്ങളുടെ സംഭാവനയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഏറ്റവുമധികം പ്രോത്സാഹനം ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വെറും ആറ് ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ശേഷിക്കുന്ന 40 ശതമാനം പെട്രോള്‍ എന്‍ജിന്‍ മോഡലാണെന്നും മെഴ്സിഡീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് ഇപ്പോഴും ഡിമാന്റ് ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നുമാണ് ബെന്‍സ് മേധാവി അറിയിച്ചത്.
പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിനുകളിലുള്ള വാഹനങ്ങളാണ് മെഴ്‌സിഡീസ് ഇന്ത്യയില്‍ എത്തിക്കുന്നത്. മെഴ്സിഡീസിന്റെ വാഹനനിരയിലെ ഇ-ക്ലാസ്, ജി.എല്‍.സി. എസ്.യു.വി. എന്നിവയുടെ ഡിസല്‍ മോഡലുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ഡിമാന്റ് എന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, മറ്റ് പല വിപണികളിലും പെട്രോള്‍ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്റ് കണാക്കുന്നുണ്ടെന്നും മെഴ്സിഡീസ് അവകാശപ്പെടുന്നുണ്ട്.ഇന്ത്യയിലെ മറ്റ് മുന്‍നിര ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി, വോള്‍വോ തുടങ്ങിയവര്‍ ഇതിനോടകം ഡീസല്‍ എന്‍ജിന്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയിടുന്നത്. ബി.എം.ഡബ്ല്യു ഇപ്പോഴും ഡീസല്‍ വാഹനങ്ങള്‍ എത്തിക്കുന്നുണ്ട്.