കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു

പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും യുവാവിന്റെ കൈയ്യിലുണ്ടായിരുന്നില്ല

കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു
കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു

കോട്ടയം: എക്സൈസ് പരിശോധനയിൽ ബാഗിൾ കൊണ്ടുപോവുകയായിരുന്ന ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു. കോട്ടയത്താണ് സംഭവം. വൈക്കം, കടുത്തുരുത്തി എക്സൈസ് സംഘങ്ങൾ ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാൻ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ നടത്തിയ പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്.

ALSO READ: http://Crime കൊള്ളസംഘത്തിന്റെ കൊടും ക്രൂരത: സംഭവം മധ്യപ്രദേശിൽ

അന്തർ സംസ്ഥാന ബസ്സിൽ ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശിയാണ് പിടിയിലായത്. ബസ് തടഞ്ഞ് നിർത്തിയ ഉദ്യോഗസ്ഥർ ബസിൽ കയറി യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചിരുന്നു. യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാണ് പണം ഉണ്ടായിരുന്നത്. ഈ സമയത്ത് യുവാവിന്റെ 2 ബാഗുകളും പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് പണം കണ്ടെടുത്തത്.

പണത്തിൻ്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും യുവാവിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണവും എക്സൈസ് സംഘത്തിൻ്റെ കസ്റ്റഡിയിലാണ്.യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Top