തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. നവംബര്‍ 14ന് ചിത്രം എത്തുകയാണ്. എന്നാല്‍ തമിഴ്‌നാട്ടുകാര്‍ക്ക് നിരാശ നല്‍കുന്ന ഒരു വര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നവംബര്‍ 14നും 15നും പുലര്‍ച്ചെ അഞ്ചിന് പ്രദര്‍ശനങ്ങള്‍ അനുവദിക്കണം എന്ന് കങ്കുവ സിനിമയുടെ നിര്‍മാതാക്കള്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് തമിഴ്‌നാട് സര്‍ക്കാരിന് സൂര്യ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കത്തയച്ചു. എന്നാല്‍ സര്‍ക്കാര്‍ അഞ്ച് മണിക്കത്തെ ഷോ അനുവദിച്ചിട്ടില്ല. പകരം 14ന് രാവിലെ ഒമ്പതിന് ഷോ നടത്താമെന്നാണ് സര്‍ക്കാര്‍ മറുപടിയായി വ്യക്തമാക്കിയിരിക്കുന്നത്.
കുറച്ച് കാലങ്ങളായി തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കാറില്ല. തുനിവിന്റെ റിലീസിന് ഒരു ആരാധകന്‍ മരിച്ച പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ കങ്കുവയ്ക്ക് അനുമതി ലഭിച്ചേക്കുമെന്നായിരുന്നു ചിത്രത്തിന്റെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.കേരളത്തില്‍ നാല് മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.