തൃശൂർ: കടങ്ങോട് നീണ്ടൂരിൽ അമ്മയേയും മകളേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീണ്ടൂർ തങ്ങൾപ്പടി കണ്ടരശ്ശേരി വീട്ടിൽ രേഖ(35), മകൾ ആരതി(10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
Also read: നവവധുവിൻ്റെ ആത്മഹത്യ: അസ്വാഭാവികമെന്ന് പൊലീസ്, ഫേസ്ബുക് പരിശോധിക്കും
എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, മരണകാരണമെന്തെന്ന് വ്യക്തമല്ല.