തൃശ്ശൂർ: അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. ഒല്ലൂർ മേൽപ്പാലത്തിന് സമീപമാണ് സംഭവം. മിനി, മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഭർത്താവ് അജയനാണ് വ്യാഴാഴ്ച പുലർച്ച 5 മണിയോടെ മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. അജയൻ വിവരം അയൽക്കാരെ അറിയിച്ചു.
പിന്നീട് നടത്തിയ പരിശോധനയിൽ മകൻ ജെയ്തുവിനെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.