കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണു; അമ്മയ്ക്കും മകനും ദാരുണാന്ത്യം

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണു; അമ്മയ്ക്കും മകനും ദാരുണാന്ത്യം
കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണു; അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴയിൽ ഇന്ന് രണ്ട് മരണം. പാലക്കാട് വീട് ഇടിഞ്ഞ് വീണ് അമ്മയും മകനുമാണ് മരിച്ചത്. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത് (32) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രിയോടെ കനത്ത മഴയാണ് പെയ്തത്. മഴയെ തുടർന്ന് വീടിന്റെ ചുവര് ഇടിഞ്ഞുവീഴുകയായിരുന്നു. പുലര്‍ച്ചെ വിവരം അറിഞ്ഞ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര്‍ പറയുന്നു.

Top