തൃശ്ശൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ

തൃശ്ശൂർ പൊറുഞ്ഞിശ്ശേരിയിലാണ് സംഭവം.

തൃശ്ശൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ
തൃശ്ശൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ

തൃശ്ശൂർ: അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാലതി (73) മകൻ സുജീഷ് (45) എന്നിവരെയാണ് കണ്ടെത്തിയത്. തൃശ്ശൂർ പൊറുഞ്ഞിശ്ശേരിയിലാണ് സംഭവം. വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.

Top