നെടുങ്കണ്ടം: രണ്ടര മാസം മുൻപ് മുത്തശ്ശിക്കൊപ്പം കാണാതായ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അമ്മയുടെ മാതാപിതാക്കളും അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മ കുഞ്ഞ് തുടര്‍ച്ചയായി കരയുന്നതില്‍ അസ്വസ്ഥയാതിനാൽ ചുമരിലെറിഞ്ഞ് കൊല്ലുകയായിരുന്നു. ചെമ്മണ്ണാര്‍ പുത്തന്‍പുരയ്ക്കല്‍ ചിഞ്ചു (27), ചിഞ്ചുവിന്റെ മാതാപിതാക്കളായ ശലോം (64), ഫിലോമിന (56) എന്നിവരെയാണ് ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിന്റെ കരച്ചില് കേട്ട് അസ്വസ്ഥയായ ചിഞ്ചു കുഞ്ഞിനെ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു, അനക്കമില്ലാതെ വന്നപ്പോൾ ഫിലോമിനയും ശലോമും ചേര്‍ന്നു കഥ മെനയുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് നാലുവര്‍ഷത്തിനുശേഷമാണ് ചിഞ്ചുവിന് കുഞ്ഞ് പിറന്നത്.
Also Read: ബംഗളൂരുവിൽ വാഹന മോഷണം; കവർന്നത് 5714 ഇരുചക്ര വാഹനങ്ങൾ
ഓഗസ്റ്റ് പതിനാറിനായിരുന്നു സംഭവം. 59 ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാറി തോട്ടുവക്കത്ത് ഏലത്തോട്ടത്തില്‍ മരിച്ചനിലയിലും ഫിലോമിനയെ അവശനിലയിലും കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ രാവിലെ എട്ടോടെയാണ് ഇരുവരേയും കണ്ടെത്തിയത്. തലയ്ക്കുപിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് മൃതദേഹപരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൂവരെയും കോടതി റിമാന്‍ഡുചെയ്തു.