ചെന്നൈ: ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത് നൽകി ഉറങ്ങി കിടന്ന ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തി. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ശ്വേത, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണു റാണിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു.
Also Read: നോട്ട് ഇരട്ടിപ്പിക്കൽ; പണം തട്ടിയ സംഘം ആറ്റിങ്ങലിൽ പിടിയിൽ
ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത് ശ്വേത റാണിക്ക് നൽകുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം സതീഷ് പെട്രോളുമായി എത്തി തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് റാണിയെ പുതുച്ചേരി ജിപ്മെറിൽ പ്രവേശിപ്പിച്ചത്. സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്.