CMDRF

അധികാര ദുര്‍വിനിയോഗത്തിന് സ്ഥലം മാറ്റം കിട്ടിയ ഐഎഎസ് ഉദ്യോഗസ്ഥയുടെ അമ്മ കര്‍ഷകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

മുംബൈ: ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തതിന് സ്ഥലം മാറ്റം കിട്ടിയ ഐഎഎസ് ഉദ്യോഗസ്ഥ പൂജാ ഖേഡ്കര്‍ കൂടുതല്‍ കുരുക്കിലേക്ക്. ഇവരുടെ അമ്മ കര്‍ഷകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. പൂജയുടെ പിതാവ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ദിലീപ് ഖേദ്കര്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പൂനെ ജില്ലയിലെ മുല്‍ഷി താലൂക്കില്‍ 25 ഏക്കര്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഭൂമി വാങ്ങുകയും ചെയ്തുവെന്നും ആരോപണമുയര്‍ന്നു. ഇവരുടെ ഭൂമിയുടെ സമീപത്തെ കര്‍ഷകരുടെ ഭൂമിയും കുടുംബം കൈവശപ്പെടുത്താന്‍ ശ്രമിച്ചതായി നാട്ടുകാര്‍ ആരോപിച്ചു.

കര്‍ഷകര്‍ എതിര്‍ത്തതോടെ പൂജയുടെ അമ്മ മനോരമ ഖേദ്കര്‍ ആളുകളെയും കൂട്ടിയെത്തി തോക്കുമായി കര്‍ഷകരെ ഭീഷണിപ്പെടുത്തി. നാട്ടുകാരിലൊരാളാണ് വീഡിയോ പകര്‍ത്തിയത്. മനോരമ ഖേദ്കര്‍ കൈയില്‍ തോക്കുമായി കർഷകരോട് കയര്‍ക്കുന്നത് വീഡിയോയില്‍ കാണാം. തോക്ക് വീശിയാണ് ഇവര്‍ സംസാരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്തിരിപ്പിച്ചതായും കര്‍ഷകര്‍ ആരോപിച്ചു.

Top