പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം, 25ന് അവിശ്വാസ പ്രമേയം

ഒളിംപിക്സിന് അധിക പണം ചെലവഴിച്ചു, സ്പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി ആരോപണങ്ങളുടെ പട്ടിക വലുതാണ്.

പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം, 25ന് അവിശ്വാസ പ്രമേയം
പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം, 25ന് അവിശ്വാസ പ്രമേയം

ഡൽഹി: നിലവിലെ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം. ഒക്ടോബർ 25ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ഉയർന്നു വരുന്ന തീരുമാനം. യോഗത്തിൽ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും ചർച്ച ചെയ്യും. അതേസമയം പി.ടി.ഉഷയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന ഇത്തരത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കില്ലെന്നാണ്. രേഖാമൂലം ഏതെങ്കിലും അംഗങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ ഇത് പരിഗണിക്കാൻ സാധിക്കൂ. അത്തരത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അവിശ്വാസ പ്രമേയം പരിഗണിക്കാനാവില്ലെന്നുമാണ് അവർ പറയുന്നത്.

ഈ മാസം 25ന് നടക്കുന്ന ഐഒഎയുടെ ജനറൽ മീറ്റിങ്ങിനായി 26 ഇന അജൻഡ എക്സിക്യൂട്ടീവ് അംഗ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്. 26ാമത്തെ ഇനമായിട്ടാണ് അതിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയെന്നും ചർച്ച ചെയ്യുമെന്നും രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും ഉഷയ്ക്ക് എതിരാണ്.

Also Read: ലണ്ടൻ – ഡൽഹി വിമാനത്തിൽ വ്യാജ ഭീഷണി കത്ത്

ഉഷക്കെതിരെയുള്ള ആരോപണപട്ടിക വലുത്

INDIAN OLYMPIC ASSOSSIATION

അടുത്തിടെ ഉഷയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഒളിംപിക്സിന് അധിക പണം ചെലവഴിച്ചു, സ്പോൺസർഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തിൽ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി ആരോപണങ്ങളുടെ പട്ടിക വലുതാണ്. നേരത്തേ തന്നെ ഒളിംപിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഓർ വലിയ ഭിന്നത നിലനിന്നിരുന്നു.

Also Read: രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും

പി.ടി.ഉഷയും ട്രഷറായ സഹദേവ് യാദവും തമ്മിലായിരുന്നു പ്രശ്നം. വെയ്റ്റ് ലിഫിറ്റിങ് ഫെഡറേഷന് അനുവദിച്ച 1.75 കോടി രൂപ വായ്പയാണെന്നും ഇത് തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ട് സഹദേവ് യാദവിന് ഉഷ നോട്ടിസ് അയച്ചിരുന്നു. ഈ ഭിന്നതകളും ആരോപണങ്ങളും ഒക്കെയാണ് ഇപ്പോൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്.

Top