മോട്ടോ ജി45 5ജി ഫോണ്‍ ആഗസ്റ്റ് 21ന് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ ഉള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്പ്കാര്‍ട്ട് വരാനിരിക്കുന്ന ഫോണിന്റെ മൈക്രോസൈറ്റ് ഇതിനോടകം ഇറക്കിയിട്ടുണ്ട്. ഫ്‌ലിപ്കാര്‍ട്ട് ലിസ്റ്റിംഗ് മോട്ടോ ജി45 5ജിയുടെ പ്രധാന സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്. അതനുസരിച്ച് ഉള്ള വിവരങ്ങള്‍ ആണ് ഈ ലേഖനത്തില്‍ പറയുന്നത്. മോട്ടോ ജി85 ഡിസ്‌പ്ലേയും പ്രൊസസറും ഫ്‌ലിപ്പ്കാര്‍ട്ട് പേജില്‍ പറഞ്ഞിരിക്കുന്ന മോട്ടോ ജി85 (Moto G85), Qualcomm Snapdragon 6s Gen 3 പ്രോസസറാണ് നല്‍കുന്നത്. പ്രീമിയം വീഗന്‍ ലെതര്‍-ബാക്ക് ഡിസൈനോടെ ആണ് ഹാന്‍ഡ്സെറ്റ് വരുന്നത്.
13 ബാന്‍ഡുകളുള്ള ഹാന്‍ഡ്സെറ്റ് ‘ബ്ലേസിംഗ് ഫാസ്റ്റ് 5G സ്പീഡ്’ വാഗ്ദാനം ചെയ്യുമെന്ന് മോട്ടറോള അവകാശപ്പെടുന്നു. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഡിസ്പ്ലേ ആണ് സ്മാര്‍ട്ട്ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫോണ്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ച് പരിരക്ഷിക്കപ്പെടും. കൂടാതെ ഡോള്‍ബി അറ്റ്മോസ് പവര്‍ഡ് ഹൈറെസ് ഓഡിയോ ഫീച്ചര്‍ ചെയ്യും.
മോട്ടോ ജി45 സ്മാര്‍ട്ട് കണക്ട് ഫീച്ചറും വാഗ്ദാനം ചെയ്യും. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയും മോട്ടോ ജി45 ഫോണിന് ഉണ്ട്. ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സഹിതം 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഉപകരണത്തില്‍ ഉള്ളത്. ക്യാമറയുടെ കാര്യത്തിലേക്ക് വരുമ്പോള്‍, ബാക്ക് ക്യാമറയില്‍50 എംപി പ്രൈമറി സെന്‍സറുള്ള ഡ്യുവല്‍ ക്യാമറ ഉണ്ടായിരിക്കും. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, ഫ്രണ്ടില്‍ ഉള്ള പഞ്ച്-ഹോളിന് ഉള്ളില്‍ 16 എംപി ക്യാമറയുമായി സ്മാര്‍ട്ട്ഫോണ്‍ വരും. കൂടാതെ, മോട്ടോ ജി45 IP52 വാട്ടര്‍ റിപ്പല്ലന്റ് ഡിസൈനുമായി വരും. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആയിരിക്കും ഉപകരണം പ്രവര്‍ത്തിക്കുക .മോട്ടോ ജി45 5ജിക്ക് ഒരു വര്‍ഷത്തെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.മോട്ടോ ജി 45ക്ക് 15,000 രൂപയാകാം എന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഔദ്യോഗിക വില ഓഗസ്റ്റ് 21ന് കമ്പനി പ്രഖ്യാപിക്കും. അതിനായി കുറച്ച് ദിവസങ്ങള്‍ കൂടെ കാത്തിരിക്കേണ്ടതുണ്ട്.
മോട്ടോ ജി45 5ജി, സീരീസിന്റെ ഏറ്റവും വിലയേറിയ ഡിസൈന്‍ ഫീച്ചര്‍ ചെയ്യും. വീഗന്‍ ലെതര്‍ ഡിസൈന്‍ ഫിനിഷാണ് സ്മാര്‍ട്ട്ഫോണിന്. ഈ ഡിസൈന്‍ മോട്ടോ ജി85ന് വളരെ പ്രീമിയം ലുക്ക് നല്‍കിയെങ്കിലും, മോട്ടോ ജി45ന് അത് ഏത് തരത്തില്‍ ഉണ്ടാകുമെന്ന് കണ്ടറിയണം. വൃത്താകൃതിയിലുള്ള എഡ്ജുകളും മെറ്റാലിക് ഫ്രെയിമും ഉള്ള ഒരു ബോക്സി ലുക്കാണ് സ്മാര്‍ട്ട്ഫോണിന്‌ഫ്രെയിമിന് ഫോണിന്റെ അതേ നിറമായിരിക്കും. മോട്ടോ ജി45 5ജി മൂന്ന് മനോഹരമായ നിറങ്ങളില്‍ വരുന്നു: സീ ഗ്രീന്‍, ദീപ് ബ്ലൂ, റെഡ്. ഫ്‌ലിപ്കാര്‍ട്ട് മൈക്രോപേജ് അനുസരിച്ച്, സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 14-ലാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് സവിശേഷതകള്‍ക്കൊപ്പം, വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് പ്രീമിയം ഫീല്‍ നല്‍കിക്കൊണ്ട് സ്മാര്‍ട്ട് കണക്റ്റും ഫാമിലി സ്‌പേസും സ്‌പോര്‍ട് ചെയ്യും.