മോട്ടോറോളയുടെ കഴിഞ്ഞ വര്‍ഷത്തെ ബെസ്‌ററ് സെല്ലിങ് ഫോണായ മോട്ടോ ജി 54 ന്റെ അടുത്ത പതിപ്പാണ് മോട്ടോ ജി 64 .ടിപ്പിക്കല്‍ മോട്ടോറോള പാക്കേജിങ്ങില്‍ വിപണിയിലെത്തുന്ന ജി 64 ന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് അതിന്റെ പെര്‍ഫോമന്‍സ് തന്നെയാണ്. മോട്ടോറോള പറയുന്നത് പ്രകാരം ലോകത്തിലെ ആദ്യത്തെ മീഡിയ ടെക് ഡയമെന്‍സിറ്റി 7025 5 ജി ഫോണാണ് മോട്ടോ 64. ഉഭഭോക്താക്കള്‍ക്ക് സ്മൂത്ത് എക്‌സ്പീരിയന്‍സ് നല്‍കുന്ന ഫോണ്‍ ഈ പ്രൈസ് റെയ്ഞ്ചില്‍ വരുന്ന മികച്ച ഓപ്ഷനുകളില്‍ ഒന്നുതന്നെയാണ് .
അത് മാത്രമല്ല ഈ ഫോണില്‍ 40 എഫ് പി എസ് ബി ജി എം ഐ ആണ് വരുന്നത് . ഇതില്‍ 14 5 ജി ബാന്‍ഡ്സ് സപ്പോര്‍ട് ചെയ്യുന്നുണ്ട് .8 ജി ബി + 12 ജി ബി & 12 ജി ബി+256 ജി ബി എന്നിങ്ങനെ രണ്ട് റാം സ്റ്റോറേജ് വേരിയന്‍സ് ആണ് വരുന്നത് .50 മെഗാപിക്‌സലിന്റെ ഐ ഒ എസ് സപ്പോര്‍ട്ട് ചെയ്യുന്ന മെയിന്‍ ക്യാമറയും, 8 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ക്യാമറയാണ് സപ്പോര്‍ട്ട് തന്നിരിക്കുന്നത് . മുന്‍ഭാഗത്തു വരുന്നത് 13 മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ് . ഈ ഫോണിന്റെ മറ്റൊരു പ്രേത്യേകതയാണ് നൈറ്റ് മോഡ് ,അത്യാവശ്യം നല്ല രീതിയില്‍ രാത്രി ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും . സ്റ്റെബിലൈസേഷന്‍ ഓപ്ഷനും ഇതില്‍ ഉണ്ട് അതിനോടൊപ്പം തന്നെ ഡ്യൂവല്‍ ക്യാപ്ചര്‍ ഓപ്ഷനും ഉണ്ട് . ലേറ്റസ്റ്റ് ആന്‍ഡ്രോയിഡ് 14 ആണ് ഇതില്‍ വരുന്നത് .നല്ല ബാക്കപ്പ് കിട്ടുന്ന 6000 എം എ എച്ചിന്റെ കിടിലന്‍ ബാറ്ററിയാണ് ഇതിനുകൊടുത്തിരിക്കുന്നത്. 33 വാട്ടിന്റെ ചാര്‍ജര്‍ ആണ് തന്നിരിക്കുന്നത് അതുപയോഗിച്ചു ഒന്നര മണിക്കൂറിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ് ആക്കിയെടുക്കാവുന്നതാണ് . മാറ്റ് ഫിനിഷ് വരുന്ന അക്രെലിക് ഗ്ലാസ് ബാക്ക് കൊടുത്തിരിക്കുന്ന ഈ ഫോണ്‍ ഐസ് ലൈലാക്ക്,മിന്റ് ഗ്രീന്‍,പേള്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് കളറുകളിലാണ് എത്തുന്നത് .