ഡൽഹി: ആഡംബര കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൂണെയിൽ ഔഡി കാറിടിച്ചാണ് അപകടമുണ്ടായത്. ഓഡി കാർ രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. അതേസമയം അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിന്നീട് പിടികൂടുകയായിരുന്നു.
ഔഡി കാർ ആദ്യം ഒരു സ്കൂട്ടറിൽ ഇടിക്കുകയും എന്നാൽ, ചെറിയ പരിക്കുകളോടെ സ്കൂട്ടർ യാത്രികർ രക്ഷപ്പെട്ടു. പിന്നീട് ഡെലിവറി ഏജന്റിന്റെ ബൈക്കിൽ വാഹനം ഇടിക്കുകയും റൗഫ് അക്ബർ ഷെയ്ഖ് എന്നയാൾ മരിക്കുകയുമായിരുന്നു. അപകടം നടന്നയുടൻ പരിക്കുകളോടെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
പിടികൂടിയത് സി.സി.സി.ടി ദൃശ്യങ്ങൾ പരിശോധിച്ച്
അപകടം നടന്നയുടൻ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ആയുഷ് പ്രദീപ് തയാൽ എന്നയാളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. സി.സി.സി.ടി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഈ രണ്ട് അപകടങ്ങൾക്കും ഒരാളുടെ മരണത്തിനും ഇടയാക്കിയ ആളെ കണ്ടെത്തിയത്.
Also Read: കഞ്ചാവുമായി അസം സ്വദേശി കോട്ടയത്ത് അറസ്റ്റിൽ
സമാന രീതിയിൽ മെയ് 19ന് പൂണെയിൽ 17കാരനോടിച്ച ആഡംബര കാറിടിച്ച് രണ്ട് ഐ.ടി പ്രൊഫഷണലുകൾ കൊല്ലപ്പെട്ടിരുന്നു. അപകടമുണ്ടാക്കിയ 17കാരന് ഉടൻ തന്നെ ജാമ്യം ലഭിച്ചത് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനും ഇടയാക്കിയിരുന്നു. അതേസമയം കേസ് അട്ടിമറിക്കാൻ വേണ്ടി കുട്ടിയുടെ കുടുംബാംഗങ്ങൾ നടത്തിയ നീക്കങ്ങളും ഏറെ വിവാദത്തിലായിരുന്നു.