കൊച്ചി: എഡ്ജ് ഫ്രാഞ്ചൈസിയിലെ ഏറ്റവും നൂതന ഫോണ്‍ എഡ്ജ് 50 അള്‍ട്രാ വിപണിയിലെത്തിച്ച് മോട്ടറോള. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഈ ഫോണില്‍ എഐ ജനറേറ്റീവ് തീം, ഇമേജ് ജനറേഷന്‍ ചെയ്യാനുള്ള മാജിക് ക്യാന്‍വാസ്, മോട്ടോ എ.ഐ, സ്മാര്‍ട്ട് കണക്റ്റ് ഫീച്ചര്‍ എന്നിങ്ങനെ നിരവധി അത്യാധുനിക ഫീച്ചറുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
മോട്ടറോളയുടെ മുന്‍നിര ക്യാമറയായ എഐ പാന്റോണ്‍ ക്യാമറ, 6.7 ഇഞ്ച് കര്‍വ്ഡ് പോള്‍ഇഡി ഡിസ്പ്ലേ, ടര്‍ബോ പവര്‍ 50 വാട്ട് വയര്‍ലെസ് – 125 വാട്ട് ടര്‍ബോ പവര്‍ ചാര്‍ജിംഗ് എന്നിവയും ലഭ്യമാണ്. ഐപി 68 അണ്ടര്‍ വാട്ടര്‍ സുരക്ഷയോടെ ഗൊറില്ല ഗ്ലാസ് വിക്ട്സ് ഡിസ്‌പ്ലേ പ്രൊട്ടക്ഷനും ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്‌ഫോണില്‍ 12 ജിബി റാം + 512ജിബി സ്റ്റോറേജുമുണ്ട്. എഐ അധിഷ്ഠിത സ്മാര്‍ട്ട്ഫോണ്‍ സാങ്കേതിക വിദ്യയിലെ സുപ്രധാന കുതിച്ചുചാട്ടമാണ് മോട്ടോറോള എഡ്ജ് 50 അള്‍ട്രാ എന്ന് മോട്ടറോള ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശ്രീ ടി എം നരസിംഹന്‍ പറഞ്ഞു.
മോട്ടോറോള എഡ്ജ് 50 അള്‍ട്രാ നോര്‍ഡിക് വുഡ് എന്നറിയപ്പെടുന്ന യഥാര്‍ത്ഥ വുഡ് ഫിനിഷിലും ഫോറസ്റ്റ് ഗ്രേ, പീച്ച് ഫസ് നിറങ്ങളില്‍ വീഗന്‍ ലെതര്‍ ഫിനിഷിലും ലഭ്യമാണ്. ജൂണ്‍ 24ന് 12 മണി മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടോറോള.ഇന്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ വില്‍പ്പന തുടങ്ങി. 12 ജിബി+512 ജിബി വേരിയന്റിന് 59,999 രൂപയാണ് ലോഞ്ച് വില. പ്രത്യേക പ്രാരംഭ ഓഫറിലൂടെ പരിമിത കാലയളവിലേക്ക് 5000 രൂപ കിഴിവില്‍ 54,999 രൂപയ്കും ചില ബാങ്കുകളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് നിന്ന് 5,000 രൂപ അധിക കിഴിവിലൂടെ 49,999 രൂപയ്കും എഡ്ജ് 50 അള്‍ട്രാ സ്വന്തമാക്കാം. പ്രതിമാസം 4,167/- മുതല്‍ 12 മാസം വരെ നോ കോസ്റ്റ് ഇഎംഐയിലും ലഭിക്കും.