CMDRF

വായ്‌ പുണ്ണുകൾ ശരീരം കാണിക്കുന്ന ഗുരുതര രോഗലക്ഷണവുമാകാം‍

നിത്യജീവിതത്തിലെ നമ്മുടെ ടെൻഷൻ കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. വേദനയ്ക്കും രക്താതിമർദത്തിനും ഉപയോഗിക്കുന്ന ചിലതരം മരുന്നുകളും വായ്പുണ്ണിനിടയാക്കാം.

വായ്‌ പുണ്ണുകൾ ശരീരം കാണിക്കുന്ന ഗുരുതര രോഗലക്ഷണവുമാകാം‍
വായ്‌ പുണ്ണുകൾ ശരീരം കാണിക്കുന്ന ഗുരുതര രോഗലക്ഷണവുമാകാം‍

ചിലർക്ക് വായിൽ സ്ഥിരമായി പുണ്ണുണ്ടാകുന്നു. ധാരാളം വൈറ്റമിൻ ഗുളികകളും ഇലക്കറികളും പപ്പായയുമൊക്കെ കഴിച്ചു നോക്കിയ്യിട്ടും ഒരുമാറ്റവും കാണാൻ കഴിയുന്നുണ്ടാവില്ല. ചിലപ്പോൾ അത് കുറച്ചു ദിവസത്തെ ആശ്വാസം നൽകും എങ്കിലും പിന്നെയും ഇത് തുടർച്ചയായി വരുന്നു. വായിൽ പല ഭാഗത്തായാണ് ഇതുണ്ടാകുന്നത്. ഒരു ഭാഗത്തു വരുമ്പോൾ മറ്റിടങ്ങളിലേതു മാറും. അത് കുറയുമ്പോൾ മുൻപുണ്ടായിരുന്നിടത്തുവരും. കൂടാതെ ചിലരിൽ ഇത് തൊണ്ട വരെ ബാധിക്കാറുമുണ്ട്. പലപ്പോഴും ഭക്ഷണം കഴിക്കാനും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതായും കണ്ടുവരാറുണ്ട്.

സാധാരണ വായിൽ പുണ്ണുണ്ടാകുന്നത് നമ്മൾ അത്ര അസാധാരണമായ ഒന്നായി എടുക്കാറില്ല. എന്നാൽ ഇത്തരത്തിൽ തുടർച്ചയായി വരുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഇത് വർഷത്തിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ വരാറില്ല. 10 mm ൽ താഴെ വ്യാസമുള്ളതും മുകൾഭാഗം ഒഴികെയുള്ള വായുടെ മറ്റ് ഭാഗങ്ങളിലുമാണ് ഇത് കാണാറുള്ളത്. അതും ഓരോ പ്രാവശ്യവും വ്യത്യസ്ത ഭാഗങ്ങളിലാണ് ഉണ്ടാകാറുള്ളത്. 10 -14 ദിവസങ്ങൾക്കുള്ളിൽ പൂർണമായും മാറുകയും ചെയ്യും. ഇത്തരത്തിലുള്ള പുണ്ണ് കൂടുതൽ വേദനയുള്ളതും പൂർണമായി മാറുന്നതിന് ഒരു മാസത്തോളം എടുക്കുകയും ചെയ്യും. അവയിൽ തന്നെ വളരെ അപൂർവമായി ചെറിയ കൂട്ടങ്ങളായും ഉണ്ടാകാം. ഇതും കൂടുതൽ വേദനാജനകവും മാറുന്നതിനു മാസങ്ങളോളം താമസം ഉണ്ടാകുകയും ചെയ്യും. എന്നാൽ ഏതു തരത്തിലുള്ള വായ്പുണ്ണാണ് ഉണ്ടാകുന്നത് എന്നു വ്യക്തമായാൽ മാത്രമേ ഒരു ഡോക്ടർക്ക് വായ്പുണ്ണിന്റെ കൃത്യമായ കാരണം എന്താണെന്നു പറയാൻ സാധിക്കുകയുള്ളു.

Also Read: ഫോളിക് ആസിഡിന്‍റെ കുറവ് ശരീരം കാണിക്കുന്നുണ്ടോ? ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

കാരണങ്ങൾ

MOUTH ULCER

സാധാരണയായി വായ്പുണ്ണ് സാമ്പത്തികമായി നല്ല നിലയിലുള്ളവരിലും കൂടുതൽ മാനസിക സമ്മർദം അനുഭവിക്കുന്നവരിലുമാണ് കൂടുതലായി കണ്ടുവരുന്നത്. പലപ്പോഴും പാരമ്പര്യവും ഇതിന്റെ ഒരു പ്രധാന ഘടകമാണ്. പല്ലുകൾ, ടൂത്ത് ബ്രഷ്തുടങ്ങിയവ മൂലമുണ്ടാകുന്ന മുറിവുകളാണ് തുടർച്ചയായി ഉണ്ടാകുന്ന പുണ്ണുകൾക്കുള്ള മറ്റൊരു പ്രധാന കാരണം. ചില തരം സൂക്ഷ്മ മൂലകങ്ങളുടെയും വൈറ്റമിനുകളുടെയും കുറവ്, ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറഞ്ഞ അവസ്ഥ, പുകയിലയുടെ ഉപയോഗം ശീലമായിട്ടുള്ളവർ അത് നിർത്തുന്നതും വായ്പുണ്ണിന് ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Also Read: പ്രോട്ടീൻ കുറവാണോ ? ശരീരം കാണിച്ചു തരും ലക്ഷണങ്ങൾ

നമ്മൾ കാരണമായി പരിഗണിക്കാൻ മറക്കുന്ന പായ്ക്ക് ചെയ്തു വരുന്ന ആഹാരം, കൂടുതലായുള്ള ഫാസ്റ്റ് ഫുഡ് ഉപയോഗം, കൂടുതൽ മസാല ചേർത്ത ഭക്ഷണം, അമിത ചൂടോടു കൂടി ഭക്ഷണം കഴിക്കുന്നത്, അമ്ലാംശം കൂടിയ ഭക്ഷണം, കർബൊണേറ്റഡ് ആയിട്ടുള്ള (സോഡാ, കോള) പാനീയങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരിലും പുണ്ണ് ഉണ്ടാകുന്നതിന്റെ തോത് വളരെ കൂടുതലാണ്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ ഇത് ഏതെങ്കിലും ഗുരുതരമായ രോഗത്തിന്റെ ഭാഗമാകുന്നതിനുള്ള സാധ്യത വളരെ കുറവാണ് (ശരീരഭാരം കുറയുക, ക്ഷീണം, വിശപ്പു കുറവ്, വിട്ടുമാറാത്ത പനി, സന്ധി വേദന, വിട്ടുവിട്ടുണ്ടാകുന്ന വയറിളക്കവും മലത്തിൽ രക്തത്തിന്റെ അംശം കാണുന്നത്, ജനനേന്ദ്രിയത്തിലെ പുണ്ണ് തുടങ്ങിയവ). അതിന്റെയൊപ്പം ഒരു ഡെന്റൽ ഡോക്ടറെ കണ്ട് മുറിവുണ്ടാക്കുന്ന തരത്തിലുള്ള പല്ലുകൾ ഇല്ല എന്ന് ഉറപ്പു വരുത്തണം.

സോഫ്റ്റ്‌ടൂത്ത് ബ്രഷ് ഉപയോഗിച്ച് ധൃതി ഇല്ലാതെ പല്ലു തേക്കുക. മേൽ വിവരിച്ച ഭക്ഷണരീതികൾ ഏതെങ്കിലും ഉണ്ടെങ്കിൽ അതിൽ മാറ്റം വരുത്തണം. അതിന്റെയൊപ്പം നിത്യജീവിതത്തിലെ നമ്മുടെ ടെൻഷൻ കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. വേദനയ്ക്കും രക്താതിമർദത്തിനും ഉപയോഗിക്കുന്ന ചിലതരം മരുന്നുകളും വായ്പുണ്ണിനിടയാക്കാം.

Also Read: ഈ അസുഖങ്ങളുള്ളവർ ജീരകത്തെ സൂക്ഷിക്കണേ…

നിത്യ ജീവിതരീതിയിലെ ഇത്തരം മാറ്റങ്ങൾ കൊണ്ടൊന്നും ഈ പ്രശ്നം മാറിക്കിട്ടുന്നില്ലെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ നേരിൽ കണ്ട് വിശദ പരിശോധന നടത്തണം.

Top