റഷ്യ-യുക്രെയ്ന് സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെത്തിയതോടെ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥയിലേയ്ക്കാണ് യുക്രെയ്ന്‍ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഇതോടെ അടുത്തത് എന്താകും എന്ന ആശങ്കയുടെ നിഴല്‍ ലോകമെങ്ങും വ്യാപിച്ചുകഴിഞ്ഞു. ഇതുവരെ വളരെ സമാധാനപൂര്‍വ്വമായാണ് റഷ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെങ്കില്‍ യുക്രെയ്‌ന്റെ ആ ഒരൊറ്റ പ്രകോപനം കൊണ്ട് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയിലായിരിക്കുകയാണ്.
റഷ്യന്‍ പ്രസിഡന്റ് പുടിന് യുദ്ധം നീട്ടിക്കൊണ്ടുപോകണമെന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നില്ല. മറിച്ച് ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത യാതൊന്നിനും മുന്നിട്ടിറങ്ങില്ല എന്ന് ശപഥം ചെയ്ത ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു പുടിൻ. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് എല്ലാം കീഴ്‌മേല്‍ മറിയുകയാണുണ്ടായത്. യുക്രെയ്‌ന്റെ ‘മിസൈല്‍ അറ്റാക്ക്’ റഷ്യ അതുവരെ കാണിച്ച ക്ഷമയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ളതായിരുന്നു. ഇതോടെ തങ്ങള്‍ വെറുതെയിരിക്കില്ലെന്നും തക്കതായ മറുപടി ഉടനുണ്ടാകുമെന്നും പുടിന്‍ ലോകത്തോട് വിളിച്ചുപറഞ്ഞതോടെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വലിയ ഭീതിയിലാണ്.
Also Read:ബ്രിട്ടൻ്റെ ദീർഘദൂര മിസൈലും റഷ്യക്ക് നേരെ പ്രയോഗിച്ചു, മൂന്നാം ലോക മഹായുദ്ധം വിളിച്ചു വരുത്തി നാറ്റോ
അതേസമയം, യുക്രെയ്ന്‍ സംഘര്‍ഷം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ റഷ്യയ്ക്ക് സ്വീകാര്യമല്ലെന്ന ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രസ്താവനയോടെ നാറ്റോ രാജ്യങ്ങള്‍ അങ്കലാപ്പിലായിരിക്കുകയാണ്. റഷ്യയും യുക്രെയ്നും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടികള്‍ അക്കമിട്ട നിരത്തിയ റോയിട്ടേഴ്സിന്റെ ലേഖനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തയ്യാറാണെന്നും റഷ്യയും-യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നുമായിരുന്നു റോയിറ്റേഴ്‌സിന്റെ ലേഖനത്തില്‍ ഉണ്ടായിരുന്നത്. ഈ ലേഖനത്തിലെ റോയിറ്റേഴ്‌സിന്റെ അഭിപ്രായത്തിനെതിരെയാണ് ഇപ്പോള്‍ ക്രെംലിന്‍ വക്താവ് ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
Also Read:റഷ്യൻ ആക്രമണം ഭയന്ന് എംബസി പൂട്ടി ഓടി അമേരിക്ക, ദീർഘദൂര മിസൈൽ പ്രയോഗിച്ചതിന് ‘പണി’ ഇരന്നുവാങ്ങി
റഷ്യ ചര്‍ച്ചകള്‍ക്കും അനുരഞ്ചനത്തിനും തയ്യാറാണെന്ന് പുടിന്‍ നേരത്തെ ആവര്‍ത്തിച്ച് പ്രസ്താവിച്ചിരുന്നു. എന്നാള്‍ ഇപ്പോള്‍ ‘ഈ സംഘര്‍ഷം മരവിപ്പിക്കുന്നതിനുള്ള ഒരു ഓപ്ഷനും ഞങ്ങള്‍ക്ക് മുന്നില്‍ ഇല്ലെന്ന് പുടിന്‍ കര്‍ശനമായി അറിയിച്ചിട്ടുണ്ടെന്നും പെസ്‌കോവ് പറഞ്ഞു. ‘ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടത് പ്രധാനമാണ്, എന്താണ് ഉണ്ടായതെന്ന് എല്ലാവര്‍ക്കും നന്നായി അറിയാം’, പെസ്‌കോവ് ചൂണ്ടിക്കാട്ടി.
യുക്രെയ്‌നുമായുള്ള സംഘര്‍ഷം സമാധാനത്തോടെ കൈകാര്യം ചെയ്ത് വന്നിരുന്ന കാര്യവും അദ്ദേഹം എടുത്ത് പറഞ്ഞു. ആരാണ് സംഘര്‍ഷത്തിന് ആക്കം കൂട്ടിയതെന്നും റഷ്യയുടെ ഭാഗത്താണ് ന്യായമെന്നും ദിമിത്രി പറയുന്നു.
Also Read:അമേരിക്കയെ കാത്തിരിക്കുന്നത് ‘ബോംബ് സൈക്ലോണ്‍’
സമാധാനപരമായ സമീപനം സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നു എന്ന് റഷ്യ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും യുക്രെയ്ന്‍ അല്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് ആക്കം കൂട്ടിയതെന്ന് റഷ്യ അറിയിച്ചതോടെ നാറ്റോ രാജ്യങ്ങളുടെ ഉള്ളില്‍ ഒരു ഭീതി കടന്നിട്ടുണ്ട്.
യുക്രെയ്ന്‍ മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്ന് റഷ്യ കൃത്യമായി തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍ റഷ്യയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുക മാത്രമാണ് മുന്നിലുള്ളതെന്നും ഇതു സംബന്ധിച്ച ഒരു ഇളവിനും ഒരുങ്ങാനില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവന, റഷ്യയുടെ ഇപ്പോഴത്തെ നിലപാട് അതിശക്തമാണ് എന്നതിന്റെ സൂചനയാണ്.
Also Read: റഷ്യയുടെ ഹൈബ്രിഡ് യുദ്ധരീതിയില്‍ പകച്ച് അമേരിക്ക
അതേസമയം, പുടിന്‍ യുക്രെയ്‌നുമായി ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കുന്നതിന് മുന്നോടിയായി ചില വ്യവസ്ഥകളടങ്ങിയ ഒരു ലിസ്റ്റ് തയ്യാറാക്കിയിരുന്നുവെന്ന് റോയിറ്റേഴ്‌സിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. അതില്‍ എല്ലാ റഷ്യന്‍ പ്രദേശങ്ങളില്‍ നിന്നും, പ്രത്യേകിച്ച് ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കുകള്‍, അതുപോലെ കെര്‍സണ്‍, സപോറോഷെ മേഖലകളില്‍ നിന്ന് യുക്രേനിയന്‍ സൈനികരെ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്നും ഉള്ള വ്യവസ്ഥയാണ് ട്രംപുമായി നടക്കാനിരുന്ന സമാധാന കരാറില്‍ ഉണ്ടായിരുന്നു എന്നാണ് റോയിറ്റേഴ്‌സ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.
യുക്രേനിയന്‍ പ്രദേശത്ത് ‘റഷ്യന്‍ വിരുദ്ധ പാലം’ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള നാറ്റോയുടെ ദീര്‍ഘകാല ആക്രമണാത്മക നയത്തിന്റെ നേരിട്ടുള്ള ഫലമാണ് കഴിഞ്ഞ ദിവസത്തെ യുക്രെയിന്റെ മിസൈല്‍ ആക്രമണം എന്ന് ക്രെംലിന്‍ വക്താവ് എടുത്തു പറഞ്ഞു. സുരക്ഷാ മേഖലയില്‍ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ അവഗണിച്ചുവെന്നും ജനാധിപത്യമൂല്യങ്ങളെ അവര്‍ കാറ്റില്‍ പറത്തിയെന്നും, റഷ്യയിലെ ജനങ്ങളുടെ മനസിനേറ്റ മുറിവാണ് ഇതെന്നും വളരെ രൂക്ഷമായ രീതിയിലാണ് ക്രെംലിന്‍ പ്രതികരിച്ചിരിക്കുന്നത്.
Also Read: അമേരിക്കയ്ക്ക് നേരെ ആണവായുധം പ്രയോഗിക്കും, നിർണ്ണായക തീരുമാനത്തിന് അംഗികാരം നൽകി റഷ്യ
യുക്രെയ്‌ന്റെ കാര്യത്തില്‍ റഷ്യ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന സൂചനയാണ് ക്രെംലിന്റെ പ്രസ്ഥാവനയോടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബൈഡന്‍ ഭരണകൂടത്തിന്റെ ആ തീരുമാനത്തിന്റെ പ്രതിഫലനമായിരുന്നു റഷ്യയ്‌ക്കെതിരെയുള്ള യുക്രെയ്‌ന്റെ മിസൈലാക്രമണം. പക്ഷേ അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിച്ചേക്കുമെന്ന് ഇപ്പോള്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ഒരുപോലെ ഭയപ്പെടുന്നുണ്ട്. ട്രംപ് അധികാരത്തിലെത്തണമെങ്കില്‍ ഇനിയും രണ്ട് മാസം കൂടി കാത്തിരിക്കേണ്ടതുണ്ട്. ഈ രണ്ട് മാസത്തെ ഇടവേളയ്ക്കിടയില്‍ എന്തും സംഭവിക്കാമെന്ന ഒരു ആശങ്കയാണ് ഇപ്പോള്‍ ലോകത്ത് സംജാതമായിരിക്കുന്നത്. പുടിന്‍ നിലപാട് കടുപ്പിച്ചതോടെ റഷ്യയ്ക്ക് എതിരെ ഇപ്പോള്‍ ഇങ്ങനെയൊരു ആക്രമണം വേണ്ടായിരുന്നുവെന്ന് യുക്രെയ്‌ന് തോന്നിയിട്ടുണ്ടാകണം. പ്രസിഡന്റ് സ്ഥാനത്തേയ്ത്ത് ട്രംപ് വന്നാല്‍ എന്തായാലും തീരുമാനം തങ്ങള്‍ക്കനുകൂലമാകില്ലെന്ന് ഈ ആക്രമണത്തോടെ യുക്രെയ്‌നും മനസിലായിട്ടുണ്ട്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം മുഴുവനും അമേരിക്കയ്ക്കാണ്. ബൈഡന്‍ ആ തലതിരിഞ്ഞ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ട്രംപിന്റെ തണലില്‍ യുക്രെയ്‌ന് സേഫ് സോണില്‍ കഴിയാമായിരുന്നു. ഇനി എന്തായാലും തങ്ങള്‍ക്ക് രക്ഷയില്ലെന്ന് സെലന്‍സ്‌കിക്ക് വ്യക്തമായി കഴിഞ്ഞു.