CMDRF

വീഡിയോയും ശബ്ദവും നിര്‍മിക്കുന്ന മൂവിജെന്‍ എഐ അവതരിപ്പിച്ചു

എഴുതി നല്‍കുന്ന നിര്‍ദേശങ്ങളെ വീഡിയോ ആക്കി മാറ്റാന്‍ ഇതിന് കഴിവുണ്ട്

വീഡിയോയും ശബ്ദവും നിര്‍മിക്കുന്ന മൂവിജെന്‍ എഐ അവതരിപ്പിച്ചു
വീഡിയോയും ശബ്ദവും നിര്‍മിക്കുന്ന മൂവിജെന്‍ എഐ അവതരിപ്പിച്ചു

വീഡിയോയും ശബ്ദവും നിര്‍മിക്കാന്‍ കഴിവുള്ള പുതിയ എഐ മോഡല്‍ അവതരിപ്പിച്ച് ഫേസ്ബുക്ക് ഉടമ മെറ്റ. ഓപ്പണ്‍ എഐ, ഇലവന്‍ ലാബ്‌സ് പോലുള്ള സ്റ്റാര്‍ട്ടഅപ്പുകളുടെ എഐ ടൂളുകളോട് കിടപിടിക്കുന്നതാണ് തങ്ങളുടെ പുതിയ മൂവി ജെന്‍ എഐ എന്ന് കമ്പനി അവകാശപ്പെടുന്നു.

മൂവി ജെന്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച ചില വീഡിയോകളും മെറ്റ പുറത്തുവിട്ടു. എഴുതി നല്‍കുന്ന നിര്‍ദേശങ്ങളെ വീഡിയോ ആക്കി മാറ്റാന്‍ ഇതിന് കഴിവുണ്ട്. വീഡിയോയെ കൂടാതെ വീഡിയോയിക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതം നിര്‍മിക്കാനും സൗണ്ട് ഇഫക്ടുകള്‍ നല്‍കാനും മൂവി ജെന്‍ എഐയ്ക്ക് സാധിക്കും.16 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഇതില്‍ നിര്‍മിക്കാനാവുക. എന്നാല്‍ 45 സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദം നിര്‍മിക്കാനാവും.

Top