CMDRF

ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു

ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു
ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇറോഡ് എംപി എ ഗണേശമൂര്‍ത്തി അന്തരിച്ചു. തമിഴ്‌നാട്ടില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇത്തവണ സഖ്യകക്ഷിയായ ഡിഎംകെ ഗണേശമൂര്‍ത്തിയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഡിഎംകെ ഈറോഡ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. ഉദയനിധിയുടെ നോമിനിയായ കെ എ പ്രകാശ് ആണ് ഈറോഡില്‍ ഇത്തവണ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

Top