CMDRF

വിനേഷ് നമ്മുടെ വ്യവസ്ഥിതിയോട് പൊരുതി മടുത്തിരിക്കുന്നു: ശശി തരൂർ

വിനേഷ് നമ്മുടെ വ്യവസ്ഥിതിയോട് പൊരുതി മടുത്തിരിക്കുന്നു: ശശി തരൂർ
വിനേഷ് നമ്മുടെ വ്യവസ്ഥിതിയോട് പൊരുതി മടുത്തിരിക്കുന്നു: ശശി തരൂർ

​ഗുസ്തി താരം വിനേഷ് ഫോ​ഗട്ട് ഒളിംബിക്സ് മത്സരത്തിൽ നിന്നും അയോ​ഗ്യയാക്കപ്പെട്ടതിനു പിന്നാലെയുള്ള വിനേഷിന്റെ വിരമിക്കലിൽ പ്രതികരിച്ച് ശശി തരൂർ എം.പി. ഈ വ്യവസ്ഥിതിയിൽ അവർ മനുമടുത്തിരിക്കുന്നു എന്നാണ് തരൂർ ഹിന്ദിയിൽ എക്സിൽ കുറിച്ചത്

‘ഈ പെൺകുട്ടി നമ്മടെ വ്യവസ്ഥിതിയിൽ മനംമടുത്തിരിക്കുന്നു. അവൾ വ്യവസ്ഥിതയോട് പൊരുതി മടുത്തിരിക്കുന്നു.​”-എന്നാണ് ശശി തരൂർ കുറിച്ചത്. ഗുസ്‍തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം നയിച്ചവരിൽ മുൻനിരയിലുണ്ടായിരുന്നു വിനേഷ് ഫോഗട്ട്.

ഒളിമ്പിക്സ് അയോഗ്യതക്കു പിന്നാലെ എക്സ് പോസ്റ്റിലൂടെയായിരുന്നു വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കുകയണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ​”ഗുസ്തി ജയിച്ചു. ഞാൻ പരാജയപ്പെട്ടു. എല്ലാവരും ക്ഷമിക്കണം. എന്റെ സ്വപ്നങ്ങളും ധൈര്യവും തകർന്നടിഞ്ഞു. ഇനിയെനിക്ക് കരുത്തില്ല. 2001മുതൽ 2024 വരെയുള്ള ഗുസ്തി കരിയറിനോട് വിടപറയുകയാണ്.”-എന്നാണ് വിനേഷ് എക്സിൽ കുറിച്ചത്.

രാഷ്ട്രീയ നേതാക്കളടക്കം നിരവധിയാളുകളാണ് നിരാശപ്പെടുത്തുന്ന തീരുമാനം പിൻവലിക്കണമെന്ന് വിനേഷിനോട് ആവശ്യപ്പെട്ടത്. വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഫൈനലിലേക്ക് മുന്നേറി രാജ്യത്തിന്റെ സുവർണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ടിന് അയോഗ്യത വന്നിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് അയോ​ഗ്യക്കപ്പെട്ടത്.

Top