CMDRF

നീറ്റ് പരീക്ഷ വിവാദത്തില്‍ എംഎസ്എഫ് സുപ്രീംകോടതിയിൽ

നീറ്റ് പരീക്ഷ വിവാദത്തില്‍ എംഎസ്എഫ് സുപ്രീംകോടതിയിൽ
നീറ്റ് പരീക്ഷ വിവാദത്തില്‍ എംഎസ്എഫ് സുപ്രീംകോടതിയിൽ

ദില്ലി: നീറ്റ് പരീക്ഷ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് സുപ്രീംകോടതിയിൽ നീറ്റ് പരീക്ഷ ഫലത്തിലെ വ്യാപക ക്രമകേടിനെതിരെ എം എസ് എഫ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ (SIT) സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂർത്തിയാകാതെ കൗസിലിംഗ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

അഭിഭാഷകൻ ഹാരിസ് ബീരാനാണ് എംഎസ്എഫിനായി ഹർജി സമർപ്പിച്ചത്. നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയിൽ എത്തുന്ന ആദ്യ ഹർജിയാണിത്. വിദ്യാർഥികൾക്ക് നീതി ലഭിക്കും വരെ എം എസ് എഫ് മുന്നിലുണ്ടാവുമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു പറഞ്ഞു.എൻടിഎ ആസ്ഥാനത്തിന് മുന്നിൽ എംഎസ്എഫ് പ്രതിഷേധിച്ചു.

Top