CMDRF

‘എംടിയും മമ്മൂട്ടിയും; പറയാതെ പറഞ്ഞ കഥകൾ

‘എംടിയും മമ്മൂട്ടിയും; പറയാതെ പറഞ്ഞ കഥകൾ
‘എംടിയും മമ്മൂട്ടിയും; പറയാതെ പറഞ്ഞ കഥകൾ

സിനിമകൾ കഥകളാണ്, ആ കഥകൾ ജീവിതങ്ങൾ കൂടിയാണ്. മലയാളികൾ മറന്ന നാലുകെട്ടും ഭീമന്റെ രണ്ടാമൂഴവും മലയാളികൾക്ക് പരിചയപ്പെടുത്തിയ മഹത്തായ ഒരെഴുത്തുകാരൻ . ഒരെഴുത്തുകാരൻ എന്നതിന് അപ്പുറം മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് എം ടി എന്ന മാടത്ത് തെക്കേപാട്ടു വാസുദേവൻ നായർ . എം ടി യുടെ കഥാപാത്രങ്ങളോട് എക്കാലവും നീതി പുലർത്തിയ നടനാണ് മമ്മൂട്ടി . എം ടി യുടെ കഥാപാത്രങ്ങൾക്ക് സ്‌ക്രീനിൽ ജീവൻ നൽകാൻ മമ്മൂട്ടി അല്ലാതെ വേറെ ഒരു നടനും ഇല്ലന്നു തന്നെ പറയണം. കരുത്തനും ബലവാനും ഇതിഹാസ നായകനും ആയിരുന്നെങ്കിലും എല്ലാം നഷ്ട്ടപ്പെട്ട് ഒടുവിൽ സ്വയം ഹത്യയിലേക്ക് പോയ വടക്കൻ വീരഗാഥയിലെ ചന്തു ചേകവർ . ചതിയൻ ചന്തുവിന്റെ കൊടും ക്രൂതകളെ പറ്റി നിങ്ങൾക്കെന്തറിയാം.. എല്ലാം നഷ്ട്ടപെട്ടവനും നിരാശനുമാണെങ്കിലും സ്നേഹബന്ധളുടെ ആലയിൽ കിടന്നു പൊള്ളി വിറക്കുന്നുണ്ട് ചന്തു ചേകവരുടെ ഉള്ളും പുറത്തേക്കു വരുന്ന വാക്കും . ഒടുവിൽ സ്വയം ഹത്യ ചെയ്യുന്ന ധീരനായ തോൽക്കാത്ത ചന്തു , എനിക്ക് പിറക്കാതെ പോയ മകനെ, ഉണ്ണി ….എന്ന് പറയുമ്പോൾ മമ്മൂട്ടിക്കൊപ്പം എം ടി യുടെ ചന്തു ചേകവർക്കൊപ്പം പ്രേക്ഷകരുടെയും തൊണ്ട വരളും.35 വർഷങ്ങൾക്കിപ്പുറവും ചന്തുവിനെയും ആരോമൽ ചേകവരെയും പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ചയെയും ഓർത്തു മലയാളികൾ അഭിമാനം കൊള്ളുന്നുണ്ട് . 91 ന്റെ നിറവിലുള്ള എം ടി യും 72 ന്റെ ചെറുപ്പത്തിൽ മമ്മൂട്ടിയും നമ്മളെ പിന്നെയും പിന്നെയും അത്ഭുതപ്പെടുത്തുന്നുമുണ്ട്.

REPORT : NASRIN HAMSSA

Top