മുഡ ഭൂമി അഴിമതിക്കേസ്; കീഴ്‌ക്കോടതിയിലെ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

മുഡ ഭൂമി അഴിമതിക്കേസ്; കീഴ്‌ക്കോടതിയിലെ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
മുഡ ഭൂമി അഴിമതിക്കേസ്; കീഴ്‌ക്കോടതിയിലെ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

ബെംഗളൂരു: മൈസുരു അര്‍ബന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഭൂമി അഴിമതി കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് സിദ്ധരാമയ്യ അനുകൂല ഉത്തരവ് നേടി. താന്‍ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയിലെ കേസ് നടപടികള്‍ ഹൈക്കോടതി തടഞ്ഞു.

Top