CMDRF

മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്

മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്
മുഡ ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യ ഹൈക്കോടതിയിലേക്ക്

ബെംഗളൂരു: മുഡ ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ കർണാടക സർക്കാർ. സിദ്ധരാമയ്യ നാളെ ഹൈക്കോടതിയെ സമീപിക്കും. കേസ് ഗൂഢാലോചനയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.

സിദ്ധരാമയ്യയ്ക്ക് വേണ്ടി കോൺഗ്രസിലെ ഡൽഹിയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകരാവും കേസ് വാദിക്കുക. കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്.

Top