കൊച്ചി: ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കാതെ ലൈംഗിക പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷ്. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോല്‍ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണ സംഘം മടങ്ങി.
അതേസമയം, മുകേഷിൻറെ രാജിയെ ചൊല്ലി സിപിഎം സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളിൽ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോൺഗ്രസ് എംഎൽഎമാർ പദവിയിൽ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിൻറെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളി. മുകേഷ് രാജി വയക്കണമെന്ന് ആദ്യം ആവശ്യമുയർത്തിയ ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു.