CMDRF

മുകേഷ് രാജി വെച്ച് നിയമനടപടി നേരിടണം; രമ്യ ഹരിദാസ്

സിനിമ മേഖലയിലെ മുഴുവൻ ആളുകളും നിലവിൽ സംശയത്തിന്റെ നിഴലിലാണ്, കുറ്റാരോപിതരുടെ പേരുകൾ പുറത്തുവിടേണ്ടത് നിരപരാധികളോട് ചെയ്യേണ്ട നീതിയാണെന്നും പവർ ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അവർ കൂട്ടിച്ചേർത്തു

മുകേഷ് രാജി വെച്ച് നിയമനടപടി നേരിടണം; രമ്യ ഹരിദാസ്
മുകേഷ് രാജി വെച്ച് നിയമനടപടി നേരിടണം; രമ്യ ഹരിദാസ്

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം കേസെടുത്തതോടെ മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ. മുകേഷ് രാജി വെച്ച് നിയമ നടപടി തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. ‘മുഖ്യമന്ത്രിയും സർക്കാരും വേട്ടക്കാർക്ക് ഒപ്പമാണ്, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചത് മുതൽ മൊഴികൾ പ്രകാരം നടപടി സ്വീകരിക്കാത്തത് വരെ സർക്കാരിൻറെ പിഴവാണ് വെളിപ്പെടുത്തുന്നതെന്നും’ രമ്യ ഹരിദാസ് പ്രതികരിച്ചു.

സിനിമ മേഖലയിലെ മുഴുവൻ ആളുകളും നിലവിൽ സംശയത്തിന്റെ നിഴലിലാണ്, കുറ്റാരോപിതരുടെ പേരുകൾ പുറത്തുവിടേണ്ടത് നിരപരാധികളോട് ചെയ്യേണ്ട നീതിയാണെന്നും പവർ ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അവർ കൂട്ടിച്ചേർത്തു. മൊഴി നൽകാൻ ഭയപ്പെടുന്ന ഇരകൾ ഇപ്പോഴുമുണ്ട്, സ്വതന്ത്രമായി മൊഴി കൊടുക്കാൻ ആത്‌മവിശ്വാസം നൽകുന്ന രീതിയിൽ പരാതിക്കാർക്ക് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണമെന്നും കോൺഗ്രസ് മുൻ എംപി കൂടിയായിരുന്ന രമ്യ ഹരിദാസ് പ്രതികരിച്ചു.

Also Read: ജനപ്രിയനായ നടനെതിരെ സർക്കാർ നടപടിയെടുത്തു: എംഎ ബേബി

വിശദാംശങ്ങൾ ചുവടെ:

അതേസമയം എം മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതോടെ വെട്ടിലായിരിക്കുകയാണ് സിപിഐഎം. മുകേഷ് എംഎല്‍എ സ്ഥാനത്തിരിക്കുന്നത് ധാര്‍മ്മികമല്ലെന്നും രാജിക്ക് തയ്യാറായില്ലെങ്കില്‍ രാജി ആവശ്യപ്പെടണമെന്നും സിപിഐ വ്യക്തമാക്കിയതോടെ സര്‍ക്കാരും സിപിഐഎമ്മും പ്രതിരോധത്തിലായി. ഇതുവരെയും ആരോപണ നിഴലില്‍ മാത്രമായിരുന്ന നടനെതിരെ കേസെടുത്തതോടെ രാജി ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന ഘടകം സർക്കാരിനോട് ആവശ്യപ്പെട്ടേക്കും.

മുകേഷ് ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്‍ക്കാരെന്നുമാണ് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചത്.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം ചില സ്ത്രീകൾ രംഗത്തെത്തി കാര്യങ്ങൾ തുറന്നുപറയുന്നുണ്ട്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല. സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും. മുകേഷ് രാജിക്ക് തയ്യാറായില്ലെങ്കില്‍ സംസ്ഥാന സർക്കാർ നടപടിയെടുക്കണം’, എന്നാണ് ആനി രാജ പ്രതികരിച്ചത്. മുകേഷ് രാജിവെക്കണമെന്നും എല്‍ഡിഎഫിനും സര്‍ക്കാരിനും പ്രതിസന്ധിയുണ്ടാക്കാതെ തീരുമാനം എടുക്കണമന്നും പ്രകാശ് ബാബുവും ആവശ്യപ്പെട്ടിട്ടുണ്ട്.

Top