CMDRF

മുകേഷ് റൂമിലേക്ക് വിളിപ്പിച്ചു ; ആരോപണവുമായി ടെസ് ജോസഫ്

സിനിമ പ്രവർത്തക മുകേഷിനെതിരെ ആരോപിച്ചിട്ടുള്ളത്, വളരെ ഗുരുതരമായ ആരോപണമാണ്.

മുകേഷ് റൂമിലേക്ക് വിളിപ്പിച്ചു ; ആരോപണവുമായി ടെസ് ജോസഫ്
മുകേഷ് റൂമിലേക്ക് വിളിപ്പിച്ചു ; ആരോപണവുമായി ടെസ് ജോസഫ്

ടനും എംഎൽഎ യുമായ മുകേഷിനെതിരെ ആരോപണം. ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് രംഗത്ത്. വളരെ ഗുരുതരമായ ആരോപണമാണ് സിനിമ പ്രവർത്തക മുകേഷിനെതിരെ ആരോപിച്ചിട്ടുള്ളത്. നേരത്തെ ഈ വിഷയം ചർച്ചയായതാണ് എങ്കിലും ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ടെസ് ജോസഫ് വ്യക്തമാക്കി. അതേസമയം പരാതിയുമായി വന്നാൽ മുകേഷിനെ ഇത് അഴിക്കുള്ളിലാക്കുമെന്ന് സംശയമില്ല. മുകേഷ് തന്നെ മുറിയിലേക്ക് വിളിപ്പിച്ചു എന്നതാണ് നിലവിൽ മുകേഷിനെതിരെയുള്ള ആരോപണം. അതേസമയം ഹേമ കമ്മിറ്റ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്.

Also Read: ഒന്നും മറക്കരുത്:വിവാദത്തിനിടയിലും പോസ്റ്റുമായി മഞ്ജുവാര്യർ

ആരോപണത്തിൽ ഔട്ടായി സിദ്ദിഖും രഞ്ജിത്തും

Actor siddhiq and Director Ranjith

യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖിനെതിരെ പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം വൈറ്റില സ്വദേശിയാണ് പൊലീസിൽ പരാതി നൽകിയത്. സിദ്ധിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്.

കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. പരാതി പൊലീസ് പരിശോധിച്ചുവരികയാണ്. ആരോപണം ഉയർന്നതോടെ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു. സിദ്ദിഖ് തന്നെ തന്റെ രാജി വാർത്ത സ്ഥിരീകരിസിച്ചിരുന്നു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിൻറെ ഈ രാജി.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്; നിലപാടറിയിക്കാൻ ഫെഫ്ക

അതേസമയം യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിൻറെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. അതേസമയം നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് ലഭിച്ച വിവരം

Top