ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാന്‍ മുക്കം നഗരസഭ

മഴക്കാലത്തുള്‍പ്പെടെ അടിഞ്ഞു ചേര്‍ന്ന മാലിന്യങ്ങളാണ് നീക്കം ചെയ്തത്

ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാന്‍ മുക്കം നഗരസഭ
ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാന്‍ മുക്കം നഗരസഭ

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാന്‍ മുക്കം നഗരസഭ. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നീളുന്ന സ്വച്ഛതാ ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും മുക്കം നഗരസഭയും അല്‍ ഇര്‍ഷാദ് വിമന്‍സ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റും സംയുക്തമായി ചേര്‍ന്ന് ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചത്.

ചാലിയാറിന്റെ പ്രധാന കൈവഴിയായ ഇരുവഴിഞ്ഞിയില്‍ മഴക്കാലത്തുള്‍പ്പെടെ അടിഞ്ഞു ചേര്‍ന്ന മാലിന്യങ്ങളാണ് എന്‍എസ്എസ് വോളണ്ടിയര്‍മാരും പൊതു പ്രവര്‍ത്തകരും നഗരസഭ ജീവനക്കാരും ചേര്‍ന്ന് നീക്കം ചെയ്തത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വച്ഛ് ഭാരത് മിഷന്‍ ബ്രാന്‍ഡ് അബാസിഡര്‍ കാഞ്ചനമാല ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി ടി ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ് സ്വാഗതം പറഞ്ഞു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഗൗതമന്‍ എം കെ എ എസ് മുഖ്യാഥിതിയായി.

Top