CMDRF

മുല്ലപ്പെരിയാർ വിഷയം;തിരുവോണ ദിവസം ഉപവസിക്കാൻ സമര സമിതി

സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് ഒരു പരിശോധന നടത്തിയത്. അന്നത്തെ റിപ്പോർട്ട് കേരളം പൂ‍ർണമായും തള്ളിയിരുന്നു.

മുല്ലപ്പെരിയാർ വിഷയം;തിരുവോണ ദിവസം ഉപവസിക്കാൻ സമര സമിതി
മുല്ലപ്പെരിയാർ വിഷയം;തിരുവോണ ദിവസം ഉപവസിക്കാൻ സമര സമിതി

ഇടുക്കി: തിരുവോണ ദിവസം തന്നെ മുല്ലപ്പെരിയാർ ഡാമിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഉപവസിക്കാൻ മുല്ലപ്പെരിയാർ സമര സമിതി. സമരക്കാരുടെ ആവശ്യം അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ്.

ഉപ്പുതറ ടൗണിൽ നടത്തുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നിലവിലെ പഴക്കമുള്ള ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്നും, അതേസമയം തമിഴ്നാടിന് ജല ലഭ്യത ഉറപ്പാക്കണമെന്നുമാണ് ആവശ്യം. സെപ്തംബർ 15ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സമരം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.

Also Read: തനിച്ചല്ല ശ്രുതി, സർക്കാർ ജോലി നൽകണം: മുഖ്യമന്ത്രിക്ക് വിഡി സതീശന്‍റെ കത്ത്

കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം…

MULLAPPERIYAR DAM

നേരത്തെ തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചിരുന്നു. 12 മാസത്തിനുളളിൽ ഡാമിന്റെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമ‍ർപ്പിക്കാനാണ് നിർദേശം. അതേസമയം 13 വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ഈ ആവശ്യം അവർ അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു. സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് ഒരു പരിശോധന നടത്തിയത്. എന്നാൽ അന്നത്തെ റിപ്പോർട്ട് കേരളം പൂ‍ർണമായും തള്ളിയിരുന്നു.

Also Read: കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; വിവാദത്തിൽ ഇടപെട്ട് മന്ത്രി

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധനയിൽ കേരളത്തിന്‍റെ നിരന്തര ആവശ്യം ഫലം കണ്ടുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. വർഷങ്ങളായുള്ള ആവശ്യമാണ് കേരളത്തിന്‍റേത്. അതേസമായം കേരളത്തിന്‌ സുരക്ഷയും തമിഴ്നാടിനു ജലവും എന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നയമെന്നും അദ്ദേഹം പറഞ്ഞു.

Top