വാഷിംഗ്ടണ്‍: ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായി ഉഭയകക്ഷി ചര്‍ച്ച നടത്തി. പ്രതിരോധ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയും അമേരിക്കയും തമ്മില്‍ മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഡ്രോണ്‍ കരാറില്‍ ഏര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ നിന്ന് 31 എംക്യു-9ബി സ്‌കൈ ഗാര്‍ഡിയന്‍, സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങാനുള്ള നീക്കങ്ങള്‍ ഇന്ത്യ സജീവമാക്കിയിരിക്കുകയാണ്. ഇവ സ്വന്തമാക്കാന്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്.