CMDRF

വാങ്കഡെയില്‍ ‘തല’യുടെ വിളയാട്ടം; ചെന്നൈയ്ക്കെതിരെ മുംബൈയ്ക്ക് തോല്‍വി

വാങ്കഡെയില്‍ ‘തല’യുടെ വിളയാട്ടം; ചെന്നൈയ്ക്കെതിരെ മുംബൈയ്ക്ക് തോല്‍വി
വാങ്കഡെയില്‍ ‘തല’യുടെ വിളയാട്ടം; ചെന്നൈയ്ക്കെതിരെ മുംബൈയ്ക്ക് തോല്‍വി

മുംബൈ: രോഹിത് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയ്ക്കും മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ എല്‍ ക്ലാസികോയില്‍ രക്ഷിക്കാനായില്ല. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 20 റണ്‍സിന്റെ ആവേശം ജയം. രോഹിത് ശര്‍മ പൊരുതി നേടിയ സെഞ്ച്വറിയ്ക്ക് ഒപ്പം നില്‍ക്കാനോ താരത്തിന് പിന്തുണ നല്‍കാനോ മുംബൈയുടെ മറ്റ് താരങ്ങള്‍ക്ക് കഴിയാതെ പോയ കാഴ്ചയാണ് ഇന്ന് കണ്ടത്.

ആദ്യ ഇന്നിംഗ്സില്‍ ഗെയ്ക്വാദിന്റേയും ശിവം ദുബെയുടേയും അവസാന ഓവറിലെ ധോണി വെടിക്കെട്ടിന്റേയും കരുത്തിലാണ് മുംബൈ 206 എന്ന വലിയ വിജയലക്ഷ്യത്തിലെത്തിയത്.മുംബൈയുടെ ബാറ്റിംഗ് തുടക്കം മികച്ചതായിരുന്നു. ഇഷാന്‍ കിഷനൊപ്പം 70 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പുണ്ടാക്കി രോഹിത് ശര്‍മ. എന്നീല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ മുംബൈയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി.ഇംപാക്ട് പ്ലെയറായി ടീമിലെത്തി 4 ഓവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്ത പതിരനയാണ് മുബൈയുടെ വിജയം തടഞ്ഞത്. ഐപിഎല്ലിലെ തന്റെ രണ്ടാം സെഞ്ച്വറിയാണ് ഇന്ന് രോഹിത് ശര്‍മ നേടിയത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റിന് 206 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഹാട്രിക് സിക്സറിന് പറത്തി ‘തല’ ഫിനിഷിംഗാണ് സിഎസ്‌കെയെ 200 കടത്തിയത്. ധോണിയുടെ ഈ കാമിയോയാണ് സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായകമായ ഒരു ഘടകം. എം എസ് ധോണി 4 പന്തില്‍ 20* ഉം, ശിവം ദുബെ 38 പന്തില്‍ 66* ഉം റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ ഇന്നിംഗ്സും (40 പന്തില്‍ 69) ചെന്നൈക്ക് നിര്‍ണായകമായി. അജിങ്ക്യ രഹാനെ (8 പന്തില്‍ 5), രചിന്‍ രവീന്ദ്ര (16 പന്തില്‍ 21), ഡാരില്‍ മിച്ചല്‍ (14 പന്തില്‍ 17) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. മുംബൈക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയെങ്കിലും 43 റണ്‍സ് വഴങ്ങി ബൗളിംഗിലും നിരാശനായി.

Top