മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ഒക്ടോബറിൽ; ചെലവ് 37,000 കോടി

ഒരേസമയം 3000 പേര്‍ക്ക് മെട്രോയിൽ സഞ്ചരിക്കാം. മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു ഭൂഗര്‍ഭ മെട്രോയുടെ നിര്‍മാണ ചുമതല

മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ഒക്ടോബറിൽ; ചെലവ് 37,000 കോടി
മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോ ഒക്ടോബറിൽ; ചെലവ് 37,000 കോടി

മുംബൈ: മുംബൈയിലെ ആദ്യത്തെ ഭൂഗര്‍ഭ മെട്രോപാത ഒക്ടോബർ ആദ്യവാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്. ഭൂമിക്കടിയില്‍ 33.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് ഗതാഗത സജ്ജമായിരിക്കുന്നത്. മൊത്തം 56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ആദ്യഘട്ടമാണ് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യുക. 2017 ല്‍ ആരംഭിച്ച തുരങ്കനിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏഴു വര്‍ഷമെടുത്താണ് പൂര്‍ത്തികരിച്ചത്. 37,000 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്.

ഗോരെഗാവിന് സമീപം ആരെ കോളനിയില്‍നിന്ന് ആരംഭിച്ച ബാന്ദ്ര-കുര്‍ള കോംപ്ലക്‌സില്‍ (ബി.കെ.സി.) യില്‍ അവസാനിക്കുന്ന പാതയില്‍ ആകെ 27 സ്റ്റേഷനുകളാണുള്ളത്. നിലവിൽ മണിക്കൂറില്‍ 90 കിലോമീറ്ററാണ് വേഗത. രാവിലെ ആറ് മുതല്‍ വൈകിട്ട് 11 വരെയാണ് സര്‍വീസ് നടത്തുക. കഴിഞ്ഞ ജൂണിലാണ് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ പരീക്ഷണയോട്ടം പൂർത്തിയാക്കിയത്.

Also Read: രാജ്യത്ത് 60 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം

കഫ് പരേഡ്, വിധാന്‍ ഭവന്‍, ചര്‍ച്ച്ഗേറ്റ്, ഹുതാത്മ ചൗക്ക്, സി.എസ്.ടി മെട്രോ, കല്‍ബാദേവി, ഗിര്‍ഗാവ്, ഗ്രാന്റ്റോഡ്, മുംബൈ സെന്‍ട്രല്‍ മെട്രോ, മഹാലക്ഷ്മി, സയന്‍സ് മ്യൂസിയം, ആചാര്യആത്രേ ചൗക്ക്, വര്‍ളി, സിദ്ധിവിനായക്, ദാദര്‍, സീത്ലാദേവി, ധാരാവി, ബി.കെ.സി, വിദ്യാനഗരി, സാന്താക്രൂസ്, ആഭ്യന്തര വിമാനത്താവളം, സഹാര്‍ റോഡ്, അന്താരാഷ്ട്ര വിമാനത്താവളം, മാറോള്‍നാക, എം.ഐ.ഡി.സി, സീപ്സ്, ആരെ ഡിപ്പോ എന്നിവായാണ് ഭൂഗര്‍ഭ മെട്രോയുടെ സ്റ്റേഷനുകള്‍. ഒരേസമയം 3000 പേര്‍ക്ക് മെട്രോയിൽ സഞ്ചരിക്കാം. മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു ഭൂഗര്‍ഭ മെട്രോയുടെ നിര്‍മാണ ചുമതല. ഭൂ​ഗർഭ മോട്രോയുടെ ഉദ്ഘാടനത്തിന് പുറമേ താനെ റിംഗ് മെട്രോയ്‌ക്കും പ്രധാനമന്ത്രി തറക്കല്ലിടും.

Top